വികാസ് ഗൌഡ ഫൈനലില്‍
വികാസ് ഗൌഡ ഫൈനലില്‍
Friday, August 28, 2015 10:12 PM IST
ബെയ്ജിംഗ്: ഇന്ത്യക്കു പ്രതീക്ഷ നല്‍കി ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വികാസ് ഗൌഡ പുരുഷന്മാരുടെ ഡിസ്കസ് ത്രോ ഫൈനലില്‍. രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യനായിട്ടുള്ള വികാസ് ആദ്യ ശ്രമത്തില്‍ 63.86 മീറ്റര്‍ കണ്െടത്തിയാണ് ഫൈനലിലേക്കു യോഗ്യത കണ്െടത്തിയത്. 32കാരനായ വികാസിനു പിന്നീടു പ്രകടനം മെച്ചപ്പെടുത്താനായില്ല. നാളെയാണ് ഫൈനല്‍. രണ്ടാമത്തെ ശ്രമത്തില്‍ 63.84 മീറ്റര്‍ കണ്െടത്താനും വികാസിനായി. ജമൈക്കയുടെ ഫെഡറിക് ഡേക്കേഴ്സാണ് യോഗ്യത നേടിയവരില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 65.77 മീറ്ററാണ് അദ്ദേഹം കണ്െടത്തിയ ദൂരം. വികാസ് മത്സരിച്ച ഗൂപ്പ് എയില്‍നിന്ന് ഏഴു താരങ്ങളും അഞ്ചുപേര്‍ ഗ്രൂപ്പ് ബിയില്‍നിന്നും ഫൈനലിലേക്കു യോഗ്യത നേടി. 31 പേരാണ് യോഗ്യതാ റൌണ്ടില്‍ പങ്കെടുത്തത്. ഓവറോള്‍ പ്രകടനത്തില്‍ വികാസ് ഏഴാമതാണ്. വികാസിന്റെ മികച്ച പ്രകടനമായ 66.28 മീറ്റര്‍ ഇവിടെ കണ്െടത്താനായാല്‍ ഒരു മെഡല്‍ പ്രതീക്ഷിക്കാം.


ഇന്നു രാവിലെ നടക്കുന്ന വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ കുഷ്ബീര്‍ കൌര്‍ മത്സരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.