ടീം മെച്ചപ്പെടണം: ശ്രീജേഷ്
ടീം മെച്ചപ്പെടണം: ശ്രീജേഷ്
Friday, August 28, 2015 10:12 PM IST
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ടീം ഇനിയും മികച്ച മത്സരങ്ങള്‍ കളിക്കണമെന്നു അര്‍ജുന അവാര്‍ഡ് ജേതാവും മലയാളിതാരവുമായ പി. ആര്‍. ശ്രീജേഷ്. തനിക്കു ലഭിച്ച അര്‍ജുന പുരസ്കാരത്തിന്റെ ക്രെഡിറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും നല്‍കുന്നതായും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. ഹോക്കി ഒരു ടീം ഗെയിമാണ്. അതു കൊണ്ടുതന്നെ ഒരു താരം ഒറ്റയ്ക്കു വിചാരിച്ചാല്‍ ടീമിന് ജയം ഉണ്ടാവണമെന്നില്ല. കൂട്ടായ പ്രകടനം വിജയത്തിന് അത്യാവശ്യമാണ്. അതു കൊണ്ടുതന്നെ എനിക്കു കിട്ടിയ അര്‍ജുന അവാര്‍ഡിന് എന്റെ സഹകളിക്കാരും അര്‍ഹരാണ് -ശ്രീജേഷ് പറഞ്ഞു. ഒളിമ്പിക്സ് എന്നത് വലിയ കായിക മാമാങ്കമാണ്. ഒളിമ്പിക്സില്‍ കളിക്കാനാവുകയെന്നത് ഏതൊരു കായികതാരത്തിന്റെയും വലിയ സ്വപ്നമാണ്. റിയോയില്‍ മികച്ച പ്രകടനം നടത്തണമെങ്കില്‍ നമുക്ക് മികച്ച ടീമുകളുമായി കളിച്ചു പഠിക്കേണ്ടതുണ്ട്. കടുത്ത പോരാട്ടങ്ങളിലൂടെ കടന്നെത്തിയെങ്കിലേ മികച്ച പ്രകടനം നടത്താന്‍ നമുക്കാവൂ. ശ്രീജേഷ് പറഞ്ഞു നിര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.