യുഎസ് ഓപ്പണ്‍: ജോക്കോവിച്ചും സെറീനയും ടോപ് സീഡുകള്‍
Thursday, August 27, 2015 11:20 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം റാങ്കുകളായ നൊവാക് ജോക്കോവിച്ചും സെറീന വില്യംസും ടോപ് സീഡുകള്‍. യുഎസ് ഓപ്പണ്‍ കൂടി നേടിക്കൊണ്ട് കരിയറില്‍ ആദ്യമായി കലണ്ടര്‍ ഇയര്‍ ഗ്രാന്‍ഡ്സ്ലാമാണ് സെറീന ലക്ഷ്യമിടുന്നത്. 2012, 2013, 1014 വര്‍ഷങ്ങളില്‍ സെറീനയായിരുന്നു യുഎസ് ഓപ്പണ്‍ ജേത്രി. സീഡിംഗില്‍ രണ്ടാമത് റുമേനിയയുടെ സിമോണ ഹാലെപ്പും മൂന്നാമത് റഷ്യയുടെ മരിയ ഷറപ്പോവയും നാലാമത് ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്നിയാക്കിയുമാണ്. പുരുഷ സീഡിംഗില്‍ ജോക്കോവിച്ചിനു പിന്നില്‍ രണ്ടാമത് ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും മൂന്നാമത് ബ്രിട്ടന്റെ ആന്‍ഡി മുറെയും നാലാം സീഡില്‍ ജപ്പാന്റെ കെയി നിഷികോരിയാണ്. 2011ലാണ് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ചാമ്പ്യനാകുന്നത്. മുന്‍ ചാമ്പ്യന്‍ റഫേല്‍ നദാല്‍ എട്ടാമതും നിലവിലെ ചാമ്പ്യന്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് ഒമ്പതാമതുമായി സീഡു ചെയ്യുന്നു. യുഎസ് ഓപ്പണ്‍ കൂടി നേടിയാല്‍ ഒരു സീസണില്‍ നാലു ഗ്രാന്‍ഡ്സ്ലാം കിരീടവും നേടുന്നവരുടെ പട്ടികയിലെത്തുന്ന നാലാമത്തെ വനിതയാകും സെറീന. മൌറീന്‍ കൊണോലി (1953), മാര്‍ഗററ്റ് കോര്‍ട്ട് (1970), സ്റെഫി ഗ്രഫ് (1988) എന്നിവര്‍ കലണ്ടര്‍ ഇയര്‍ ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ളവരാണ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.