ബെയ്ജിംഗില്‍ കെനിയന്‍ കുതിപ്പ്
ബെയ്ജിംഗില്‍ കെനിയന്‍ കുതിപ്പ്
Thursday, August 27, 2015 11:14 PM IST
ബെയ്ജിംഗ്: മധ്യദൂര, ദീര്‍ഘദൂരമികവിലൂടെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കെനിയന്‍ താരങ്ങളുടെ കുതിപ്പ്. ചാമ്പ്യന്‍ഷിപ്പ് അഞ്ചു ദിവസം പിന്നിടുമ്പോള്‍ ആറു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം 11 മെഡലുകലാണ് കെനിയ ഇതുവരെ സ്വന്തമാക്കിയത്.

ഇന്നലെ പ്രഖ്യാപിക്കപ്പെട്ട അഞ്ചു സ്വര്‍ണങ്ങളില്‍ രണ്ടും നേടിയത് കെനിയന്‍ താരങ്ങളാണ്. വനിതകളുടെ 3000 മീറ്റര്‍ സ്റീപ്പിള്‍ ചേസിലും പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലുമാണ് കെനിയയ്ക്കുവേണ്ടി ഇന്നലെ സ്വര്‍ണം നേടിയത്.

ആരാധകരെ ആവേശംകൊള്ളിച്ച 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഒരേ താളത്തിലോടി അനായാസം മത്സരം പൂര്‍ത്തിയാക്കിയ കെനിയയുടെ ഹിവിന്‍ കിയെംഗ്് ജെപ്കെമോയി (9:19.11) സ്വര്‍ണവും ടൂണീഷ്യയുടെ ഹബീബ ഗരീബി(9:19.24) വെള്ളിയും ജര്‍മനിയുടെ ഗെസ ഫെലിസ്റാസ് ക്രൌസെ (9:19.25) വെങ്കലവും നേടി.

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ജൂലിയസ് യെഗോയുടെ വകയാണ് സ്വര്‍ണം. 92.72 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ യെഗോ അദ്ഭുതാവഹമായ പ്രകടനമാണ് നടത്തിയത്. 200 മീറ്റര്‍ ഹീറ്റ്സ് നടക്കുന്നതിന്റെ അടുത്തുവരെ ജാവലിന്‍ പായിക്കാന്‍ യെഗോയ്ക്കായി. രണ്ടാം സ്ഥാനത്തെത്തിയ ഈജിപ്തിന്റെ ഇഹാബ് അബ്ദുള്‍ റഹ്്മാന്‍ എല്‍ സയ്ദിന് എറിയാന്‍ സാധിച്ചത് 88.99 മീറ്റര്‍ മാത്രമാണ്. ഫിന്‍ലന്‍ഡിന്റെ ടെറോ പിറ്റ്കാമാക്കി(87.64)ക്ക് വെങ്കലവും ലഭിച്ചു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ പുതിയ ഇസിന്‍ബയേവയായി ക്യൂബയുടെ യാരിസ്്ലി സില്‍വ മാറി. 4.90 മീറ്റര്‍ പോളില്‍ ഉയര്‍ന്ന യാരിസ്്ലി സ്വര്‍ണം സ്വന്തമാക്കി. ബ്രസീലിന്റെ ഫാബിന മുഹെര്‍ (4.85) വെള്ളിയും ഗ്രീസിന്റെ നികോളേറ്റ കിറിയാ—ാപോവുളു (4.80) വെങ്കലവും നേടി.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ സുസാന ഹെജ്നോവയ്ക്കു (53.50 സെക്കന്‍ഡ്) സ്വര്‍ണവും അമേരിക്കയുടെ ഷാമിര്‍ ലിറ്റില്‍(53.94) വെള്ളിയും അമേരിക്കയുടെ തന്നെ കാസാന്‍ഡ്ര ടാറ്റെ(54.02) വെങ്കലവും നേടി. പുരുഷന്മാരുടെ 400 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ വെയ്ഡെ വാന്‍ നീക്കെര്‍ക്ക്(43.48 സെക്കന്‍ഡ്) സ്വര്‍ണം നേടിയപ്പോള്‍ അമേരിക്കയുടെ ലോകചാമ്പ്യന്‍ ലാഷ്വാന്‍ മെറിറ്റിന് (43.65) വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.


ഒളിമ്പിക് ചാമ്പ്യന്‍ ഗ്രനേഡയുടെ കിറാനി ജയിംസിനാണ് (43.78) വെങ്കലം. മീറ്റിന്റെ അഞ്ചാം ദിനമായ ഇന്ന് നാലു ഫൈനലുകള്‍ നടക്കും.

ബോള്‍ട്ട് - ഗാറ്റ്ലിന്‍ പോര് 200 മീറ്ററിലും

ബെയ്ജിംഗ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിളിക്കൂട്ടിലെ ഇന്നത്തെ സന്ധ്യ മറ്റൊരു ഇടിമുഴക്കത്തിനു വേദിയാകും. പുരുഷന്മാരുടെ 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടും ജസ്റ്റിന്‍ ഗാറ്റ്ലിനും കലാശപ്പോരാട്ടത്തിന് ഇറങ്ങും. 100 മീറ്ററില്‍ ഇരുവരും മുഖാമുഖം വന്നപ്പോള്‍ ബോള്‍ട്ടിനായിരുന്നു വിജയം.

100 മീറ്ററില്‍ പിണഞ്ഞ പരാജയത്തിനു പകരം ചോദിക്കാന്‍ ഗാറ്റ്ലിന്‍ ഇറങ്ങുമ്പോള്‍ 100 മീറ്ററിലെ മികവ് ആവര്‍ത്തിക്കാനാകും ലോകറിക്കാര്‍ഡ് താരം ബോള്‍ട്ട് ഇറങ്ങുന്നത്. ഇന്നലെ നടന്ന സെമിയില്‍ ഏറ്റവും മികച്ച സമയത്തോടെയാണ് ഗാറ്റ്ലിന്‍ ഫൈനലിലെത്തിയത്. സമയം-19.87. രണ്ടാമത്തെ മികച്ച സമയം കണ്െടത്തിയ ബോള്‍ട്ട് സീസണിലെ മികച്ച പ്രകടനത്തോ ടെ (19.95) ഫൈനലിലെത്തി. ഗാറ്റ്ലിന്‍ നാലാമത്തെ ലെയ്നിലും ബോള്‍ട്ട് ആറാമത്തെ ലെയ്നിലുമാകും മത്സരിക്കുക. സീസണിലെ മികച്ച പ്രകടനവും ഗാറ്റ്ലിന്റേതാണ്. അതുകൊണ്ടുതന്നെ ബോള്‍ട്ടിന് 100 മീറ്ററിലെന്നപോലെ 200 മീറ്ററിലും ഗാറ്റ്ലിന്‍ വെല്ലുവിളിയാകാം. എന്നാല്‍, ബോള്‍ട്ടാണ് അതു മറക്കേണ്ട. ഇന്ത്യന്‍ സമയം ഇന്നു വൈകിട്ട് 6.25നാണ് 200 മീറ്റര്‍ ഫൈനല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.