ബംഗ്ളാദേശ്- ദക്ഷിണാഫ്രിക്ക ടെസ്റ് മഴ കവര്‍ന്നു
Tuesday, August 4, 2015 11:39 PM IST
മിര്‍പുര്‍: തുടര്‍ച്ചയായ നാലാം ദിവസവും മഴ കളി മുടക്കിയതോടെ ബംഗ്ളാദേശ്- ദക്ഷിണാഫ്രിക്ക ടെസ്റ് സമനിലയില്‍ കലാശിച്ചു. ആദ്യദിനം മാത്രം കളി നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ളാദേശ് എട്ടു വിക്കറ്റ് 246 റണ്‍സെടുത്തിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളി നടന്നില്ല. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര 0-0 എന്ന നിലയില്‍ അവസാനിച്ചു. ആദ്യടെസ്റില്‍ രണ്ടു ദിവസം മാത്രമാണ് കളി നടന്നത്. വളരെ നിരാശാജനകം എന്നാണ് പരമ്പരയെ ഹഷിം അംല വിശേഷിപ്പിച്ചത്. ഈ പരമ്പരയില്‍വച്ച് ദക്ഷിണാഫ്രിക്കന്‍ ബൌളര്‍ ഡെയ്ല്‍ സ്റെയിന്‍ 400 വിക്കറ്റ് തികച്ചു എന്നതുമാത്രമാണ് പരമ്പരയിലെ ശ്രദ്ധേയമായ കാര്യം. നേരത്തേ ഏകദിന പരമ്പര ബംഗ്ളാദേശ് 2-1നു സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.