സ്പെഷല്‍ ഒളിമ്പിക്സ്: ബാസ്കറ്റില്‍ ഇന്ത്യക്കു വെങ്കലം
സ്പെഷല്‍ ഒളിമ്പിക്സ്: ബാസ്കറ്റില്‍ ഇന്ത്യക്കു വെങ്കലം
Tuesday, August 4, 2015 11:37 PM IST
കോട്ടയം: ലോസ് ആഞ്ചലസില്‍ നടക്കുന്ന വേള്‍ഡ് സ്പെഷല്‍ സ്കൂള്‍ ഒളിമ്പിക്സ് സമ്മര്‍ ഗെയിംസിലെ ബാസ്കറ്റ് ബോളില്‍ ഏക മലയാളിയടങ്ങുന്ന ഇന്ത്യന്‍ ടീം വെങ്കലം നേടി. കൈതോനയില്‍ കൊച്ചുപുരയ്ക്കല്‍ വല്ലഭന്‍ ടി. വര്‍ഗീസിന്റെയും ക്ളാര വര്‍ഗീസിന്റെയും മകനായ സരുണ്‍ വല്ലഭനാണ് ഇന്ത്യന്‍ ടീമിലെ ഏകമലയാളി സാന്നിധ്യം. കോട്ടയം പാമ്പാടി വെള്ളൂര്‍ സെന്റ് ജോണ്‍ ഓഫ് ഗോഡ് സ്പെഷല്‍ സ്കൂളില്‍ വൊക്കേഷണല്‍ സെന്ററില്‍ സരുണ്‍ പരിശീലനം നേടി വരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി സെന്റ് ജോണ്‍ ഓഫ് ഗോഡില്‍ പഠിക്കുന്ന സരുണ്‍ കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.