ബാഴ്സയ്ക്കു വീണ്ടും തോല്‍വി
Tuesday, August 4, 2015 11:37 PM IST
മിലാന്‍: യൂറോപ്യന്‍ ക്ളബ് സീസണു മുന്നോടിയായി നടന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്സലോണയ്ക്ക് പരാജയം. ഫിയോറന്റീനയാണ് ബാഴ്സയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയത്. രണ്ടും ഗോളും നേടിയത് ഫെഡറിക്കോ ബെര്‍ണാഡേഷിയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ബാഴ്സയ്ക്ക് നേരിടേണ്ടിവന്നത്. ആദ്യ 12 മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകള്‍ നേടിക്കൊണ്ട് ബെര്‍ണാഡേഷി ബാഴ്സയുടെ നെഞ്ചകം തകര്‍ത്തപ്പോള്‍ ആശ്വാസഗോള്‍ 17-ാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു. മത്സരത്തിന്റെ 70 ശതമാനവും പന്തു നിയന്ത്രിച്ചത് ബാഴ്സയായിരുന്നെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.


തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ഇല്ലാതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്. ഇവാന്‍ റാക്കിറ്റിച്ചാണ് സുവാരസിനൊപ്പം മുന്നേറ്റനിരയില്‍ ഇറങ്ങിയത്. നേരത്തെ മാഞ്ചസ്റര്‍ യുണൈറ്റഡിനോടും ബാഴ്സ പരാജയപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.