ഇന്ത്യയില്ലെങ്കില്‍ പാക്കിസ്ഥാനു പ്ളാന്‍ ബി
Monday, August 3, 2015 11:00 PM IST
കറാച്ചി: ഡിസംബറില്‍ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പര നടന്നില്ലെങ്കില്‍ പകരം പദ്ധതി തയാറാക്കിയിട്ടുണ്െടന്നു പിസിബി (പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) ചെയര്‍മാന്‍ ഷെഹര്യാര്‍ ഖാന്‍. പര്യടനം മുന്‍നിശ്ചയപ്രകാരം നടക്കുമെന്നാണ് വിശ്വാസമെന്നു ജിയോ ടിവിക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പരമ്പര നടക്കുമെന്ന ഉറപ്പിലാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന തീവ്രവാദി ആക്രമണമാണ് പരമ്പരയുടെ ഭാവി അവതാളത്തിലാക്കിയിരിക്കുന്നത്. തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് ബിസിസിഐ.


അടുത്ത 10 വര്‍ഷത്തിനിടെ ആറു പരമ്പരകള്‍ കളിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും കരാറിലൊപ്പിട്ടിരുന്നു. ഇന്ത്യയുമായുള്ള പരമ്പര സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ ഇടയാക്കുമെന്നാണ് പിസിബി കരുതുന്നത്. ഡിസംബറിലെ പരമ്പര നടന്നില്ലെങ്കില്‍ ശ്രീലങ്കയുമായോ വെസ്റ്റ് ഇന്‍ഡീസുമായോ കളിക്കാമെന്നാണ് അവര്‍ കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.