ഏഷ്യന്‍ വനിതാ ബാസ്കറ്റ്: ഇന്ത്യ തോറ്റു
Monday, August 3, 2015 10:59 PM IST
മെദാന്‍(ഇന്തോനേഷ്യ): ഫിബ അണ്ടര്‍ 16 ഏഷ്യന്‍ വനിതാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യമത്സരത്തില്‍ ഇന്ത്യക്കു പരാജയം. 97-57ന് കൊറിയയാണ് ഇന്ത്യയെ തകര്‍ത്തത്.

ബാസ്കറ്റ്ബോള്‍ പവര്‍ഹൌസുകളായ കേരളം, ഛത്തിസ്ഡഗ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ആരുമില്ലാതെയാണ് ഇന്ത്യന്‍ ടീം മത്സരിക്കുന്നത്. 13 പോയിന്റ് മഹാരാഷ്്ട്രയുടെ റുതുജ പവാറാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.