ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നാലു മുതല്‍
Saturday, August 1, 2015 11:53 PM IST
കോട്ടയം: ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പായ ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നാലിന് ആരംഭിക്കും. ലൂര്‍ദ് പബ്ളിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിലാണു മത്സരം. ആണ്‍, പെണ്‍ വിഭാഗങ്ങളിലായി മുപ്പതോളം ടീമുകള്‍ പങ്കെടുക്കും.

നാലിന് ഉച്ചകഴിഞ്ഞു മൂന്നിന് ജില്ലാ കളക്ടര്‍ യു.വി. ജോസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി ജേക്കബ് പതാക ഉയര്‍ത്തും. ലൂര്‍ദ് സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ് മണക്കളം അധ്യക്ഷത വഹിക്കും. ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിനാണു ഫൈനല്‍ മത്സരം.

വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് സമ്മാനദാനം നിര്‍വഹിക്കും.


മത്സരങ്ങളോടനുബന്ധിച്ചു ദിവസവും നൃത്ത, സംഗീത വിരുന്നും അരങ്ങേറും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും മികച്ച സ്പോര്‍ട്സ് ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. 10,001 രൂപയും ഫലകവുമാണ് ഒന്നാം സമ്മാനം. 5,001 രൂപയും ഫലകവും രണ്ടാം സമ്മാനവും 3,001 രൂപയും ഫലകവും മൂന്നാം സമ്മാനമായി ലഭിക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി കണ്‍വീനര്‍ ലൂര്‍ദ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. മനോജ് കെ. മാത്യു, പിടിഎ പ്രസിഡന്റ് ജോജി തോമസ്, കണ്‍വീനര്‍ ബി. സുരേഷ് കുമാര്‍, ചെറുകര സണ്ണി ലൂക്കോസ്, സാബു ജോര്‍ജ് മിറ്റത്താനി, എബി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.