മര്‍ച്ചേന ബ്ളാസ്റേഴ്സിന്റെ മാര്‍ക്കീ താരം
മര്‍ച്ചേന ബ്ളാസ്റേഴ്സിന്റെ മാര്‍ക്കീ താരം
Saturday, August 1, 2015 11:52 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: സ്പെയിന്‍ താരം കാര്‍ലോസ് മര്‍ച്ചേന കേരള ബ്ളാസ്റ്റേഴ്സിന്റെ മാര്‍ക്കീ താരമായി കരാര്‍ ഒപ്പിട്ടതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം രണ്ടാം സീസണിനു ടീമൊരുങ്ങി. പോളീഷ് ലീഗിലെ ജോസെ കുരിയാസ് പ്രിയറ്റോയും ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ സാഞ്ചസ് വാട്ടും അന്‍ോണിയോ ജര്‍മനും ബ്ളാസ്റ്റേഴ്സ് കുപ്പായമണിയും.

ഇരുപത്തിരണ്ടുകാരനായ മധ്യനിരക്കാരന്‍ പ്രിയറ്റോ ബാഴ്സലോണയുടെ യുവനിരയില്‍ നിന്നാണ് എത്തുന്നത്. പോളണ്ടിലെ മുന്‍നിര ക്ളബ്ബായ ലാ മാസിയയിലാണ് കളിച്ചു കൊണ്ടിരുന്നത്. ആഴ്സണല്‍ താരമായ സാഞ്ചസ് വാട്ട് ബ്ളാസ്റ്റേഴ്സ് നിരയില്‍ നിര്‍ണായകമാകും. വിംഗര്‍-കം- സ്ട്രൈക്കറായി 2009 ല്‍ ഗണ്ണേഴ്സിനു വേണ്ടി അരങ്ങേറ്റം കുറിച്ച വാട്ട് അവരുടെ പല വിജയങ്ങളിലും നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്. എഫ്എ യൂത്ത് കപ്പ് വിജയങ്ങളിലും വാട്ട് ഗോളടിച്ചു. അന്റോണിയോ ജര്‍മന്‍ ക്യുപിആറില്‍ നിന്നാണ് വരുന്നത്. സാഞ്ചസ് വാട്ടിന് 24 വയസും ജര്‍മന് 23 വയസും മാത്രമാണ് പ്രായം. ബ്ളാസ്റേഴ്സിന്റെ ഇന്ത്യന്‍ കളിക്കാരുടെ പ്രായവും ശരാശരി 25 വയസാണ്.2.1 കോടി രൂപയ്ക്കാണ് മര്‍ച്ചേന ബ്ളാസ്റ്റേഴ്സിലെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.