സച്ചിനു സെഞ്ചുറി; കേരളത്തിനു ഫോളോ ഓണ്‍
Friday, July 31, 2015 12:14 AM IST
മൈസൂര്‍: തിമ്മപ്പയ്യ മെമ്മോറിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്തിനെതിരേ കേരളത്തിന് ഫോളോ ഓണ്‍. ഗുജറാത്തിന്റെ ഒന്നാംഇന്നിംഗ്സ് സ്കോറായ 497നെതിരേ ബാറ്റുവീശിയ കേരളം 311നു റണ്‍സിന് ഓള്‍ഔട്ടായി. മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറിയാണ് ഇന്നിംഗ്സിന്റെ സവിശേഷത. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളം ഒന്നിന് 18 എന്ന നിലയിലാണ്. സമനില നേടണമെങ്കില്‍പ്പോലും കേരളം മികച്ച ബാറ്റിംഗ് പുറത്തെടുക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.