ഓസ്ട്രേലിയ എയ്ക്കു കൂറ്റന്‍ ലീഡ്
ഓസ്ട്രേലിയ എയ്ക്കു കൂറ്റന്‍ ലീഡ്
Friday, July 31, 2015 12:13 AM IST
ചെന്നൈ: ഓപ്പണര്‍ കാമറോണ്‍ ബന്‍ക്രോഫ്റ്റിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ എക്കെതിരേ രണ്ടാം അനൌദ്യോഗിക ടെസ്റ്റില്‍ ഓസ്ട്രേലിയ എയ്ക്കു കൂറ്റന്‍ ലീഡ്.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്‍പതു വിക്കറ്റിന് 329 റണ്‍സെടുത്ത സന്ദര്‍ശകര്‍ക്ക് 194 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. അഞ്ചു വിക്കറ്റെടുത്ത ഓള്‍റൌണ്ടര്‍ ബാബ അപരാജിതാണ് ഇന്ത്യക്കായി ബൌളിംഗില്‍ തിളങ്ങിയത്. ഇന്ത്യയുടെ ഒന്നാംഇന്നിംഗ്സ് 135 റണ്‍സിന് അവസാനിച്ചിരുന്നു.

22കാരനായ ബന്‍ക്രോഫ്റ്റിന്റെ ഫസ്റ് ക്ളസ് മത്സരങ്ങളിലെ മൂന്നാം സെഞ്ചുറിയാണ് ചെപ്പോക്കില്‍ പിറന്നത്. 267 പന്തുകള്‍ നേരിട്ട വലംകൈയന്‍ ബാറ്റ്സ്മാന്‍ 17 തവണ പന്ത് അതിര്‍ത്തി കടത്തി. കലന്‍ ഫെര്‍ഗൂസനാണ് (54) ഓസീസ് നിരയില്‍ ശ്രദ്ധേയ ബാറ്റിംഗ് നടത്തിയ മറ്റൊരാള്‍.


സന്ദര്‍ശകബൌളര്‍മാര്‍ നിറഞ്ഞാടിയ പിച്ചില്‍ ഇന്ത്യക്കാര്‍ക്കു കാര്യമായൊന്നും ചെയ്യാനായില്ല. പേസര്‍മാരെയും സ്പിന്നര്‍മാരെയും അനായാസമാണ് സന്ദര്‍ശകര്‍ നേരിട്ടത്.

പ്രഗ്യാന്‍ ഓജയ്ക്കു മാത്രമാണ് അപരാജിതിനു എന്തെങ്കിലും പിന്തുണ നല്കാന്‍ സാധിച്ചത്. 99 റണ്‍സ് വഴങ്ങിയാണ് ഓജ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.