ടെസ്റില്‍ വിക്കറ്റ് വേട്ടയില്‍ സ്റെയ്ന്‍@400 ജോണ്‍സണ്‍ @300
ടെസ്റില്‍ വിക്കറ്റ് വേട്ടയില്‍ സ്റെയ്ന്‍@400 ജോണ്‍സണ്‍ @300
Friday, July 31, 2015 12:12 AM IST
മിര്‍പുര്‍/എഡ്ജ്ബാസ്റണ്‍: വേഗത്തില്‍ 400 വിക്കറ്റ് നേടുന്ന ബൌളറെന്ന റിക്കാര്‍ഡ് ദക്ഷിണാഫ്രിക്കന്‍ സ്പീഡ്സ്റാര്‍ ഡെയ്ല്‍ സ്റെയ്ന്. ബംഗ്ളാദേശ് ഓപ്പണര്‍ തമീം ഇക്ബാലായിരുന്നു സ്റെയ്നിന്റെ 400-ാം ഇര. ദക്ഷിണാഫ്രിക്കന്‍ താരം നേട്ടം സ്വന്തമാക്കിയ ദിവസം തന്നെ ഇംഗ്ളണ്ടില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ 300-ാമത്തെ വിക്കറ്റും പിഴുതത് യാദൃശ്ചികമായി. ആഷസ് മൂന്നാംടെസ്റില്‍ ഇംഗ്ളണ്ടിന്റെ ജോണി ബെയര്‍സ്റ്റോയായിരുന്നു ജോണ്‍സന്റെ ഇര. ഇംഗ്ളണ്ടിന്റെ സ്റുവര്‍ട്ട് ബ്രോഡ് ഒരു വിക്കറ്റ് അകലത്തിലാണ് 300 ക്ളബ് പ്രവേശനം.


സ്റെയിനിന്റെ 80-ാം ടെസ്റാണ് ഇന്നലെ തുടങ്ങിയത്. 16,634 പന്തുകളില്‍നിന്നാണ് താരം 400 തികച്ചത്. ശ്രീലങ്കന്‍ സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരന്‍ മാത്രമാണ് (77) കുറച്ച് ടെസ്റില്‍നിന്ന് ഈ നേട്ടം സ്വന്തമാക്കിയവരില്‍ ദക്ഷിണാഫ്രിക്കക്കാരന്റെ മുന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.