ഇറാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: റിനോയും വിനീതും സാധ്യതാ ടീമില്‍
ഇറാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം: റിനോയും വിനീതും സാധ്യതാ ടീമില്‍
Friday, July 31, 2015 12:14 AM IST
ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇറാനെ നേരിടുന്ന ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ റിനോ ആന്റോയും സി.കെ. വിനീതും പരിശീലകന്‍ സ്റീഫന്‍ കോണ്‍സ്റന്റൈന്‍ പ്രഖ്യാപിച്ച ടീമിലുണ്ട്. ബ്രസീല്‍ ക്ളബിനായി കളിച്ച മിഡ്ഫീല്‍ഡര്‍ റോമിയോ ഫെര്‍ണാണ്ടസും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സുനില്‍ ഛേത്രി, റോബിന്‍സിംഗ്, ജെ.ജെ. ലാല്‍പെംഗുല, ഹോളിചരണ്‍ നര്‍സാരി എന്നിവരാണ് മുന്നേറ്റനിരയില്‍. കേരള ബ്ളാസ്റേഴ്സ് താരം സന്ദേസ് ജിംഗനും ടീമിലുണ്ട്.


28 പേരുടെ പട്ടികയാണ് കോണ്‍സ്റന്റൈന്‍ പുറത്തുവിട്ടത്. അടുത്ത മാസം 23 മുതല്‍ പൂനയിലാണ് പരിശീലനക്യാമ്പ്. സെപ്റ്റംബര്‍ എട്ടിന് ബംഗളൂരു ശ്രീ കണ്ഡീവര സ്റ്റേഡിയത്തിലാണ് ഇറാനെതിരായ മത്സരം. റാങ്കിംഗില്‍ 38-ാം സ്ഥാനത്താണ് ഇറാന്‍. ഇന്ത്യയാകട്ടെ 156-ാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.