ജീവന്‍ രാജ് മികച്ച കായികാധ്യാപകന്‍
ജീവന്‍ രാജ് മികച്ച കായികാധ്യാപകന്‍
Wednesday, July 29, 2015 11:25 PM IST
കോട്ടയം: തേവര സിഎംഐ പബ്ളിക് സ്കൂളിലെ കായിക അധ്യാപകനായ ജീവന്‍ രാജ് സെബാസ്റ്യനെ മികച്ച കായിക അധ്യാപകനായി എന്‍ബിഎ തെരഞ്ഞെടുത്തു. കേരളത്തിലെ യുവജനങ്ങളെ ബാസ്കറ്റ് ബോളിനോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ജൂണിയര്‍ എന്‍ബിഎ പ്രോഗ്രാമിന്റെ ഭാഗമായി 150 സ്കൂളുകളില്‍ നിന്നുള്ളവരില്‍നിന്നാണ് മികച്ച കായിക അധ്യാപകനെ തെരഞ്ഞെടുത്തത്. എന്‍ബിഎയുടെ ആഭിമുഖ്യത്തില്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന ബാസ്കറ്റ് ബോള്‍ ഡെവലപ്മെന്റ് ക്യാമ്പിലാണ് ജീവന്‍ രാജ് ഇപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.