ദ്രാവിഡിന്റെ കീഴില്‍ കോഹ്ലി
ദ്രാവിഡിന്റെ കീഴില്‍ കോഹ്ലി
Wednesday, July 29, 2015 11:24 PM IST
ചെന്നൈ: ഇന്ത്യന്‍ എ ടീമിനുവേണ്ടി കളിക്കാന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി എത്തി. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ഇന്ത്യ എയുടെ ഓസ്ട്രേലിയ എയ്ക്കെതിരെയുള്ള രണ്ടാം അനൌദ്യോഗിക ടെസ്റ്റില്‍ ഇന്നിറങ്ങും. കോഹ്ലി കളിക്കുന്നതോടെ മത്സരത്തിനു കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരെയുള്ള പര്യടനത്തോടെ ഇന്ത്യയെ ഒരു ടെസ്റ് പരമ്പരയില്‍ മുഴുവന്‍ നയിക്കേണ്ട വന്‍ ഉത്തരവാദിത്തമാണ് കോഹ്ലിക്കുള്ളത്.

പരമ്പരയ്ക്കു മുമ്പ് തന്റെ ബാറ്റിംഗ് മികവ് തേച്ചുമിനുക്കാനായാണ് ഓസ്ട്രേലിയ എക്കെതിരെ ഇറങ്ങുന്നത്. അടുത്ത മാസമാണ് ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ഓസ്ട്രേലിയ എയ്ക്കെതിരെയുള്ള മത്സരത്തില്‍ കോഹ്ലിക്കുവേണ്ടി ആരുമാറും എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. ചെന്നൈയിലെത്തിയ കോഹ്ലി നെറ്റ്സില്‍ സ്പിന്‍ ബൌളര്‍മാര്‍ക്കൊപ്പമാണ് ദീര്‍ഘനേരം പരിശീലനം നടത്തിയത്. ഇന്ത്യന്‍ എ ടീം നായകന്‍ ചെതേശ്വര്‍ പൂജാര പേസ് ബൌളര്‍മാര്‍ക്കൊപ്പമാണ് പരിശീലനം നടത്തിയത്. കഴിഞ്ഞ കളിയില്‍ പൂജാര പേസ് നേരിടുന്നതില്‍ വിഷമിച്ചിരുന്നു. ഇരുവരുടെ ബാറ്റിംഗ് നിരീക്ഷിച്ചുകൊണ്ടും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടും പരിശീലകന്‍ ദ്രാവിഡും നായകന്‍മാര്‍ക്കൊപ്പം ചെലവഴിച്ചു. വരുണ്‍ ആരോണും ഉമേഷ് യാദവും ഇന്ത്യ എയ്ക്കുവേണ്ടി കളിക്കുന്നുണ്ട്. ഇരുവരുടെയും ബൌളിംഗ് അടുത്ത് മനസിലാക്കാനും കോഹ്ലിക്കു സാധിക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.