ഗുജറാത്ത് മൂന്നിന് 255
Wednesday, July 29, 2015 11:26 PM IST
മൈസൂര്‍: തിമ്മപ്പയ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരേ ഗുജറാത്തിനു മികച്ച തുടക്കം. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനു വേണ്ടി ഓപ്പണര്‍മാരായ സമിത് ഗോയല്‍(99), പ്രിയങ്ക് പഞ്ചാല്‍(77) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. കേരളത്തിനു വേണ്ടി എസ്.കെ. മോനിഷ് രണ്ടും നിധീഷ് ഒന്നും വിക്കറ്റുകള്‍ നേടി. ആദ്യ മത്സരത്തില്‍ കേരളം വിദര്‍ഭയോടു പരാജയപ്പെട്ടിരുന്നു. സിംബാബ്വെയ്ക്കെതിരേ ട്വന്റി-20 പരമ്പരയില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയ സഞ്ജു വി. സാംസണും ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. നായകനും വിക്കറ്റഅ കീപ്പറും അദ്ദേഹമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.