ലോസ് ആഞ്ചലസില്‍ സ്പെഷല്‍ ഒളിമ്പിക്സിനു കൊടിയേറി
ലോസ് ആഞ്ചലസില്‍ സ്പെഷല്‍ ഒളിമ്പിക്സിനു കൊടിയേറി
Tuesday, July 28, 2015 11:57 PM IST
ലോസ്ആഞ്ചലസ്: 2015 സ്പെഷ ല്‍ ഒളിമ്പിക്സിന് ഇന്നലെ ലോസ് ആഞ്ചലസില്‍ തുടക്കമായി. അമേ രിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒ ബാമയാണ് ഉദ്ഘാടനം ചെയ്തത്.

177 രാജ്യങ്ങളള്‍ പങ്കെടുക്കുന്ന ഒളിമ്പിക്സില്‍ 7000 മത്സരാര്‍ഥിക ളും 4000 പരിശീല കരും 5000ലേറെ വോളണ്ടിയേഴ്സും ഒരു ലക്ഷത്തിലേറെ കാണികളും ഉദ്ഘാടനച്ച ടങ്ങിനു സാക്ഷ്യം വഹിച്ചു.

തുടര്‍ന്ന് ഓരോ രാജ്യവും ഉദ് ഘാടനവേദിയിലേക്കു മാര്‍ച്ചുചെയ്തു. സ്പെഷല്‍ ഒളിമ്പിക്സ് ഭാരത ചെയര്‍മാന്‍ സതീഷ് പിള്ള, ദേശീയ സ്പോര്‍ട്സ് ഡയറക്ടര്‍ വിക്ടര്‍വാസ എന്നിവരുടെ നേതൃത്വത്തില്‍ 230 കായികതാരങ്ങളും 70 പരിശീലകരുമടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ഒളിമ്പിക്സിന് എത്തിയിരിക്കുന്നത്.

കാലിഫോര്‍ണിയ ഗവര്‍ണര്‍ എഡ്മണ്ട് ജി. ബ്രൌണ്‍, ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗര്‍സേത്തി, സ്പെഷല്‍ ഒളിമ്പിക്സ് സിഇഒ ജാനറ്റ് ഫ്രോയഷര്‍, ചെയര്‍മാന്‍ തിമോത്തി പി. ഷ്രിവര്‍, പ്രസിഡന്റ് പാട്രിക് മക് ക്ളെനാഹന്‍ എന്നിവരു ടെ ആശംസകള്‍ക്കു ശേഷം പ്രശ സ്ത പോപ്ഗായികയുടെ റീച്ച് അപ് ലോസ് ആഞ്ചലസ്’ എന്ന തീംസോങ്ങിന്റെ താളത്തിനൊപ്പം ചുവടുവച്ചാണു സദസ് മിഷേല്‍ ഒബാമയെ വരവേറ്റത്.


സ്പെഷല്‍ ഒളിമ്പിക്സിന്റെ ല ക്ഷ്യം, ലോകത്തിലെ ഭിന്നശേഷിയുള്ളവരെമുഖ്യദാരയില്‍ ഉള്‍പ്പെ ടുത്തു തന്നെയാണെന്നും സമൂഹ വുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങളിലൂടെ ഭിന്നശേഷിയുള്ള വര്‍ക്കു സ്വന്തം അവകാശങ്ങള്‍ സ്വ ന്തമാകുമെന്നും മിഷേല്‍ ഒബാമ പറഞ്ഞു.

1962-ല്‍ ആദ്യമായി സ്പെഷല്‍ ഒളിമ്പിക്സ് ആരംഭിച്ച യൂനിസ് കെന്നഡി ഷ്രിവറുടെ മകള്‍ മരിയ ഷ്രിവര്‍ വേദിയിലെത്തി അമ്മയുടെ ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ സദസ് സ്നേഹാര്‍ദ്രമായ മൌനം ഭജിച്ചു. അമേരിക്കയുടെ ഒളിമ്പിക് ഇതിഹാ സം വേദിയിലെത്തി സ്പെഷല്‍ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോള്‍ സദസ് ആവേശഭരിത മായി.

വിവിധ രാജ്യങ്ങളിലെ നര്‍ത്തകര്‍ ഒന്നുചേര്‍ന്ന് അവതരിപ്പിച്ച സംഘനൃത്തത്തിന്റെ താളപ്പെരുക്കങ്ങളോടെ ആകാശത്തു തെളിഞ്ഞ ചൈനീസ് വര്‍ണപ്പൂക്കുടകള്‍കൂടി ചേര്‍ന്നപ്പോഴാണ് ഉദ്ഘാടന സമ്മേളനത്തിനു തിരശീല വീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.