പി. ബാലചന്ദ്രന്‍ കേരള ക്രിക്കറ്റ് ടീം കോച്ച്
പി. ബാലചന്ദ്രന്‍ കേരള ക്രിക്കറ്റ് ടീം കോച്ച്
Friday, July 3, 2015 11:44 PM IST
കൊച്ചി: 2015-2016 സീസണിലേക്കുള്ള കേരള ക്രിക്കറ്റ് ടീമിന്റെ കോച്ചായി പി. ബാലചന്ദ്രനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ചു. നിലവില്‍ അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീമിന്റെ കോച്ചാണ് പി. ബാലചന്ദ്രന്‍.

പി.ബാലചന്ദ്രന്‍ പരിശീലിപ്പിച്ച അണ്ടര്‍ 23 ക്രിക്കറ്റ് ടീമിന്റെ മികച്ച പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തെ രഞ്ജി ടീമിന്റെ കോച്ചായി നിയമിക്കാന്‍ തീരുമാനിച്ചതെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി. എന്‍ അനന്തനാരായണന്‍ പറഞ്ഞു. ടി. എന്‍. അനന്തനാരായണന് പുറമേ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, അണ്ടര്‍ 19 ദേശീയ സെലക്ടര്‍ കെ.ജയറാം എന്നിവരടങ്ങിയ കമ്മിറ്റിയാണ് പി.ബാലചന്ദ്രനെ തെരഞ്ഞെടുത്തത്.

ദീര്‍ഘനാളത്തെ കോച്ചിംഗ് പരിചയമുള്ള കേരളത്തിലെ അപൂര്‍വം ഫസറ്റ് ക്ളാസ് ക്രിക്കറ്റര്‍മാരിലൊരാളാണ് പി. ബാലചന്ദ്രന്‍. അദ്ദേഹത്തിന്റെ മാന്‍ മാനേജ്മെന്റ് സ്കില്‍സും കോച്ചിംഗ് പാടവവും പ്രശംസനീയമാണ്. രണ്ടു വര്‍ഷമായി അദ്ദേഹത്തിന്റെ കോച്ചിംഗ് പാടവത്തില്‍ അണ്ടര്‍ 23 കേരള ടീം കൈവരിച്ച നേട്ടമാണ് രഞ്ജി ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണന്ന്െ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി.മാത്യു പറഞ്ഞു

കേരള ക്രിക്കറ്റ് ടീമിന്റെ കോച്ചായി വീണ്ടും തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്െടന്ന് പി.ബാലചന്ദ്രന്‍ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തോട് പൂര്‍ണമായും നീതി പുലര്‍ത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.


മികച്ച ടീമാണ് കേരളത്തിനുള്ളത്. ടീമിന് ആത്മവിശ്വാസവും ദിശാബോധവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതിന് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നന്നുെം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2000 മുതല്‍ 2003- 2004 സീസണ്‍ വരെ കേരള ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്നു പി. ബാലചന്ദ്രന്‍. 2013- 2014 സീസണില്‍ കേരള എ ടീമിന്റെ കോച്ചായി ചുമതലയേറ്റ ബാലചന്ദ്രന്‍ സി.കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീമിനെ പ്ളേറ്റ് ഗ്രൂപ്പില്‍ നിന്നും എലൈറ്റ് ഗ്രൂപ്പിലും തുടര്‍ന്ന് സെമിഫൈനലിലുമെത്തിച്ചു. 2014- 2015 സീസണിലും പി.ബാലചന്ദ്രന്‍ പരിശീലിപ്പിച്ച കേരള അണ്ടര്‍ 23 ക്രിക്കറ്റ് ടീം സി. കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സെമിഫൈനലിലെത്തിയിരുന്നു.

ബിസിസിഐയുടെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ടാലന്റ് റിസോഴ്സസ് ഡെവലപ്മെന്റ് ഓഫീസറായും കെസിഎ ക്രിക്കറ്റ് അക്കാദമിയുടെ ടെക്നിക്കല്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ബിപിസിഎല്‍ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനാണ്. 2013-2014 ലും 2014- 2015ലും കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച കോച്ചിനുള്ള അവാര്‍ഡും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.