മുറെ, ഫെഡറര്‍ മൂന്നാം റൌണ്ടില്‍, അന പുറത്ത്
മുറെ, ഫെഡറര്‍ മൂന്നാം റൌണ്ടില്‍, അന പുറത്ത്
Friday, July 3, 2015 11:41 PM IST
ലണ്ടന്‍: വിംബിള്‍ഡണിലെ ആദ്യ അത്യാഹിതം അന ഇവാനോവിച്ച്. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ സെര്‍ബിയയുടെ അന ഇവാനോവിച്ച് വിംബിള്‍ഡണ്‍ ടെന്നീസില്‍നിന്നു പുറത്ത്. 158-ാം റാങ്കുകാരി അമേരിക്കയുടെ ബെഥനി മറ്റെക് സാന്‍ഡ്സാണ് രണ്ടാം റൌണ്ടില്‍ അനയെ അട്ടിമറിച്ചത്. സ്കോര്‍: 6-3, 6-4. സിമോണി ഹാലെപ്പിനു ശേഷം പുറത്താകുന്ന ഉയര്‍ന്ന ഉയര്‍ന്ന സീഡ് താരമാണ് മുന്‍ ലോക ഒന്നാം നമ്പര്‍ അന. ഏഴു വര്‍ഷംമുമ്പ് ഫ്രഞ്ച് ഓപ്പണ്‍ നേടിയ അന കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ സെമിയിലെത്തിയിരുന്നു. എന്നാല്‍, പുല്‍ക്കോര്‍ട്ടില്‍ തീര്‍ത്തും നിറംമങ്ങുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹോളണ്ടിന്റെ റോബിന്‍ ഹാസെയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി മൂന്നാം റൌണ്ടിലെത്തി. സ്കോര്‍: 6-1, 6-1, 6-4. ഏഴു വട്ടം ചാമ്പ്യനായ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ അമേരിക്കയുടെ സാം ക്വെറിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ച് മൂന്നാം റൌണ്ടിലെത്തി. സ്കോര്‍: 6-4, 6-2, 6-2.

വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെക് റിപ്പബ്ളിക്കിന്റെ പെട്ര ക്വിറ്റോവ മൂന്നാം റൌണ്ടിലെത്തി. സ്കോര്‍: 6-2, 6-0. 13-ാം സീഡ് പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്‍സ്ക അമേരിക്കയുടെ അയ്ല ടോമിലാനോവികിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-2, 6-0. മുന്‍ ലോക ഒന്നം നമ്പര്‍ ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്നിയാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് ചെക് റിപ്പബ്ളിക്കിന്റെ ഡെനിസ അലര്‍ടോവയെ പരാജയപ്പെടുത്തി മൂന്നാം റൌണ്ടിലെത്തി. സ്കോര്‍: 6-1, 7-6. എട്ടാം സീഡ് റഷ്യയുടെ ഏകതറീന മക്കറോവ സ്ളൊവാക്യയുടെ മഗ്ദലീന്‍ റിബറിക്കോവയോടു തോറ്റു പുറത്തായി. സ്കോര്‍: 2-6, 5-7.


സാനിയ- ഹിംഗിസ് സഖ്യം രണ്ടാം റൌണ്ടില്‍

ലണ്ടന്‍: വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൌണ്ടിലെത്തി. സറീന ഡിയാസ്- സെംഗ് സാംയിസായി സഖ്യത്തെയാണ് സാനിയ സഖ്യം തകര്‍ത്തത്. സ്കോര്‍ 6-2, 6-2. പുരുഷവിഭാഗത്തില്‍ ലിയാന്‍ഡര്‍ പെയ്സ്- കാനഡയുടെ ഡാനിയേല്‍ നെസ്റര്‍ സഖ്യം രണ്ടാം റൌണ്ടിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.