2017ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാര്‍ഡിഫില്‍
Wednesday, July 1, 2015 11:03 PM IST
നിയോണ്‍(സ്വിറ്റ്സര്‍ലന്‍ഡ്): അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ വെയില്‍സ് സിറ്റിയായ കാര്‍ഡിഫില്‍ നടക്കും. യുവേഫ ജനറല്‍ സെക്രട്ടറി ജിയാനി ഇന്‍ഫാന്റിനോയാണ് ഇതറിയിച്ചത്. സ്റ്റോക്ഹോമിലെ ഫ്രണ്ട്സ് അരീനയിലാണ് യുവേഫ യൂറോപ്പ ലീഗിന്റെ ഫൈനല്‍ നടക്കുന്നത്. ഇതാദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാര്‍ഡിഫില്‍ നടക്കുന്നത്. 1999ലാണ് കാര്‍ഡിഫിലെ മില്ലേനിയം സ്റേഡിയം തുറക്കുന്നത്. 74500 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ സ്റേഡിയമാണിത്. 2012ലെ ഒളിമ്പിക്സ് ഫുട്ബോള്‍ നടന്നത് കാര്‍ഡിഫിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.