സൈക്ളിംഗ്: ഇന്ത്യന്‍ സഹോദരന്മാര്‍ ഒന്നാമത്
Wednesday, July 1, 2015 11:02 PM IST
നാസിക്: ഇന്ത്യയില്‍ നിന്നുള്ള സഹോദരന്മാര്‍ അമേരിക്കയിലെ റേസ് എക്രോസ് അമേരിക്ക സൈക്കിള്‍ മത്സരത്തില്‍ ഒന്നാമതെത്തി. നാസിക്കില്‍ നിന്നുള്ള ഡോക്ടര്‍മാരായ മഹേന്ദ്ര മഹാജന്‍-ഹിതേന്ദ്ര മഹാജന്‍ സഹോദരങ്ങളാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ടീം വിഭാഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 4,800 കിലോമീറ്റര്‍ ദൂരം എട്ടു ദിവസവും 14 മണിക്കൂറും കൊണ്ടാണ് ഇരുവരും പിന്നിട്ടത്. മറ്റു ടീമുകള്‍ക്കാകട്ടെ മത്സരം പൂര്‍ത്തിയാക്കാനുമായില്ല. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 13 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.