നദാല്‍, ഫെഡറര്‍, ക്വിറ്റോവ രണ്ടാം റൌണ്ടില്‍
നദാല്‍, ഫെഡറര്‍, ക്വിറ്റോവ രണ്ടാം റൌണ്ടില്‍
Wednesday, July 1, 2015 11:01 PM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ മുന്‍നിര താരങ്ങളുടെ മുന്നേറ്റം. മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും സ്പെയിനിന്റെ റാഫേല്‍ നദാലും നിലവിലെ ചാമ്പ്യന്‍ പെട്ര ക്വിറ്റോവയും രണ്ടാം റൌണ്ടിലെത്തി. ബോസ്നിയ ഹെര്‍സ് ഗോവിനയുടെ ദാമിര്‍ സുംഹുറിനെ 6-1, 6-3, 6-3 എന്ന സ്കോറിനാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ തോമസ് ബല്ലൂച്ചിയെ 6-4, 6-2, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തി മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലും ജയമാഘോഷിച്ചു. എന്നാല്‍, 13-ാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ആദ്യറൌണ്ടില്‍ ലക്സംബര്‍ഗിന്റെ ഗില്‍സ് മ്യൂളറോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത്. സ്കോര്‍: 7-, 6-7, 6-4, 3-6, 6-2. ഇറ്റലിയുടെ ഫാബിയോ ഫോഗ്്നിനി, അമേരിക്കയുടെ ടിം സ്മിസെക്കിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-3, 6-2.


വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെക്ക് റിപ്പബ്ളിക്കിന്റെ പെട്ര ക്വിറ്റോവ അനായാസ ജയത്തോടെ ആദ്യ റൌണ്ട് പിന്നിട്ടു. നെതര്‍ലന്‍ഡ്സിന്റെ കികി ബെര്‍ട്ടന്‍സിനെയാണ് ക്വിറ്റോവ പരാജയപ്പെടുത്തിയത്. 6-1, 6-0. ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, നാട്ടുകാരി കാരിന വിറ്റ്തിയോഫ്റ്റിനെ 6-0, 6-0 എന്ന സ്കോറിനു പരാജയപ്പെടുത്തി.

കടുത്ത ചൂടിനെത്തുടര്‍ന്ന് നദാല്‍, ഫെഡറര്‍ തുടങ്ങിയവര്‍ക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെട്ടു. പലപ്പോഴും ഓരോ ഗെയിമിനിടയിലും വിശ്രമത്തിനു പോകുവാന്‍ ഇരുവരും —നിര്‍ബന്ധിതരായി. ഈ സീസണില്‍ കടുത്ത ചൂടായതിനാല്‍ വിംബിള്‍ഡണ്‍ കുറച്ചുകൂടി നീട്ടിവയ്ക്കണമെന്ന ആവശ്യം മുമ്പ് ഉന്നയിക്കപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.