ഇന്ത്യന്‍ ടീമിന്റെ പകുതി മുടി വടിച്ചു!
ഇന്ത്യന്‍ ടീമിന്റെ പകുതി മുടി വടിച്ചു!
Wednesday, July 1, 2015 11:00 PM IST
ധാക്ക: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളെ അധിക്ഷേപിച്ച് ബംഗ്ളാദേശ് പത്രത്തിന്റെ പരസ്യം വിവാദമായി.

പ്രോഥോം അലോ എന്ന പത്രമാണ് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ഉള്‍പ്പെടെയുള്ള താരങ്ങളുടെ മുടി പാതിയെടുത്തരീതിയില്‍ ഗ്രാഫിക്സ് ചിത്രം പ്രസിദ്ധീകരിച്ചത്. ഇക്കഴിഞ്ഞ ബംഗ്ളാദേശ് പര്യടനത്തില്‍ ഇന്ത്യയെ തകര്‍ത്ത 19കാരന്‍ ഫാസ്റ് ബൌളര്‍ മുഷ്തിഫിര്‍ റഹ്മാന്‍ ക്ഷൌരക്കത്തിയുമായി നില്ക്കുന്ന ചിത്രം പതിച്ച കെട്ടിടത്തിനു മുന്നില്‍ പാതി വടിച്ച തലയുമായി ഇന്ത്യന്‍ താരങ്ങള്‍ നില്ക്കുന്ന ചിത്രമാണ് നല്കിയിരിക്കുന്നത്. അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, വിരാട് കോഹ്ലി ശ്ിഖര്‍ ധവാന്‍, ആര്‍. അശ്വിന്‍ എന്നിവരാണ് ചിത്രത്തില്‍ ധോണിക്കൊപ്പമുള്ളത്.


ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ളാദേശിനെ തോല്പിക്കാന്‍ അമ്പയര്‍മാര്‍ ഇന്ത്യയെ സഹായിച്ചെന്ന മുന്‍ ഐസിസി പ്രസിഡന്റ് മുസ്തഫ കമാലിന്റെ ആരോപണം വന്‍വിവാദമായിരുന്നു. ഇക്കഴിഞ്ഞയാഴ്ച്ച അവസാനിച്ച ബംഗ്ളാദേശ് പര്യടനത്തിന്റെ പ്രചാരണാര്‍ഥം സ്റാര്‍ സ്പോര്‍ട്സ് ചാനല്‍ നല്കിയ പരസ്യത്തില്‍ ബംഗ്ളാദേശ് ടീമിനെ കുട്ടികളായി ചിത്രീകരിച്ചതും ബംഗ്ളാ ആരാധകരുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങി യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.