സൂപ്പര്‍ ലീഗ് തുടങ്ങുകയായി
സൂപ്പര്‍ ലീഗ് തുടങ്ങുകയായി
Saturday, May 30, 2015 12:09 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കാല്‍പ്പന്തിന്റെ ആവേശപ്പോരാട്ടത്തിനു തുടക്കമാകുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ(ഐഎസ്എല്‍) രണ്ടാം എഡിഷന് ഒക്ടോബര്‍ മൂന്നിനു തുടക്കമാകും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അത്ലറ്റികോ ഡി കോല്‍ക്കത്തയും ചെന്നൈയിന്‍ എഫ്സിയും തമ്മിലാണ് ഉദ്ഘാടനമത്സരം. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ കേരള ബ്ളാസ്റേഴ്സിന്റെ ആദ്യമത്സരം ഒക്ടോബര്‍ ആറിനു കൊച്ചിയിലാണ്. നോര്‍ത്ത് ഈസ്റ് യുണൈറ്റഡ് എഫ്സിയാണ് എതിരാളികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒമ്പതു ദിവസംകൂടി ചാമ്പ്യന്‍ഷിപ്പ് നീണ്ടുനില്‍ക്കും. 79 ദിവസത്തെ മത്സരങ്ങളാണ് ഇത്തവണ ഐഎസ്എലിലുള്ളത്. എട്ടു നഗരങ്ങളിലായി 61 മത്സരങ്ങളാണ് ഐഎസ്എല്‍ രണ്ടാം എഡിഷനില്‍.

ഹോം-എവേ ഫോര്‍മാറ്റില്‍ 56 മത്സരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ലീഗ് റൌണ്ട്. ഇതേ ഫോര്‍മാറ്റില്‍ ഓരോ ഹോം-എവേ മത്സരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും രണ്ട് സെമി ഫൈനലുകളും. ഡിസംബര്‍ 11 ന് സെമിഫൈനലുകള്‍ ആരംഭിക്കും. ഡിസംബര്‍ 20 ന് സൂപ്പര്‍ സണ്‍ഡേയിലാണ് കലാശക്കളി. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിന് ആരംഭിക്കും. കേരള ബ്ളാസ്റേഴ്സിനെ പരാജയപ്പെടുത്തി അത്ലറ്റിക്കോ ഡി കോല്‍ക്കത്തയാണ് ഐഎസ്എല്‍ ആദ്യ എഡിഷനില്‍ ചാമ്പ്യന്മാരായത്. ആദ്യ എഡിഷന്‍തന്നെ വലിയ വിജയമായിരുന്നു. 36 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ വിവിധ ടീമുകളില്‍ കളിച്ചപ്പോള്‍ 43 കോടിയോളം ജനങ്ങളാണ് ഐഎസ്എല്‍ ടെലിവിഷനില്‍ കണ്ടത്.

ബ്ളാസ്റ്റേഴ്സിന്റെ മത്സരങ്ങളും എതിരാളികളും

ബ്ളാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരവും കൊച്ചിയിലാണ്. പത്തിനു നടക്കുന്ന പോരാട്ടത്തില്‍ മുംബൈ എഫ്സിയെ നേരിടും. 8ഒക്ടോബര്‍ 31ന് ചെന്നൈയിന്‍ എഫ്സി, 8നവംബര്‍ അഞ്ചിന് എഫ്സി പൂന,


11ന് അത്ലറ്റികോ ഡി കോല്‍ക്കത്ത
29ന് എഫ്സി ഗോവ
ഡിസംബര്‍ ആറിന് ലീഗ് റൌണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി
(എല്ലാ മത്സരവും കൊച്ചിയില്‍)

ഒക്ടോബര്‍ 13 ന് അത്ലറ്റിക്കോയ്ക്കെതിരേയാണ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരം.
817 ന് ഡല്‍ഹി 8 21 ന് എഫ്സി ഗോവ, 827 ന് എഫ്സി പൂന 8 നവംബര്‍ 15 ന് നോര്‍ത്ത് ഈസ്റ്റ് 821 ന് ചെന്നൈയിന്‍ എഫ്സി,826 ന് മുംബൈ എഫ്സി

ഐഎസ്എല്‍ ആദ്യ എഡിഷന്‍ ഇന്ത്യയില്‍ ഫുട്ബോളിന്റെ ആവേശമുയര്‍ത്തി എന്നതിനു പുറമേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിച്ച നാലാമത്തെ ഫുട്ബോള്‍ ലീഗുമായി. ലോകോത്തര താരങ്ങളായ ഡെല്‍ പിയറോ, നിക്കൊളാസ് അനല്‍കെ, റോബര്‍ട്ട് പിറസ്, ഫ്രെഡറിക് ലുംഗ്ബെര്‍ഗ്, ഡേവിഡ് ജെയിംസ്, ലൂയീസ് ഗാര്‍സ്യ, ഡേവിഡ് ട്രെസഗെ, എലാനോ ബ്ളൂമര്‍, എന്നിവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരുമിച്ച് അണിനിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും ഐഎസ്എല്‍ സാക്ഷ്യം വഹിച്ചു. ഇന്ത്യയുള്‍പ്പെടെ 36 രാജ്യങ്ങളിലെ കളിക്കാരാണ് കളത്തിലിറങ്ങിയത്. മൊത്തം മത്സരങ്ങളില്‍നിന്നായി 129 ഗോളുകളും പിറന്നു. കേരള ബ്ളാസ്റേഴ്സിന്റെ സ്പോണ്‍സറായി സച്ചിന്‍ തെണ്ടുല്‍ക്കര്‍കൂടി എത്തിയതോടെ മലയാളികളുടെ കളിയാവേശം മാനംമുട്ടി. ഈ വര്‍ഷം കൂടുതല്‍ താരങ്ങള്‍ എത്തുമെന്നാണു കരുതുന്നത്. കക്ക, അഡ്രിയാനോ, ഡേവിഡ് ബക്കാം തുടങ്ങിയ ലോകോത്തര താരങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.