നദാല്‍, സെറീന മൂന്നാം റൌണ്ടില്‍ വോസ്നിയാക്കി പുറത്ത്
Friday, May 29, 2015 12:19 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുന്‍നിര താരങ്ങള്‍ക്കു ജയം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ സ്വന്തം നാട്ടുകാരന്‍ നിക്കോളസ് അല്‍മാഗ്രോയെ 6-4, 6-3, 6-1ന് തോല്പിച്ചു. ഓസ്ട്രേലിയയുടെ ബര്‍ണാര്‍ഡ് ടോമികിനെ സ്വന്തം നാട്ടുകാരന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തനാസി കോകിനാകിസ് 3-6, 3-6, 6-3, 6-4, 8-6ന് അട്ടിമറിച്ചു. ക്രൊയേഷ്യയുടെ മരിയന്‍ സിലിക് ഇറ്റലിയുടെ ആന്ദ്രെ അര്‍നാബോള്‍ഡിയെ 7-6(7-3), 6-1, 6-1ന് തോല്‍പ്പിച്ചു. അര്‍ജന്റീനയുടെ ലിയനാര്‍ഡോ മെയര്‍ പോളണ്ടിന്റെ യെര്‍സി യാനോവിച്ചിനെ 6-4, 6-4, 6-7(1-7), 6-1ന് കീഴടക്കി. സ്പെയിനിന്റെ പാവ്ളോ അന്‍ഡുഹാര്‍ ജര്‍മനിയുടെ ഫിലിപ് കോല്‍ഷ്രൈബറെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-1, 7-6, 3-6, 3-6, 6-4ന് കീഴടക്കി. ഓസ്ട്രേലിയയുടെ യുവതാരം നിക് കിര്‍ഗിയസ്് എതിരാളി കെയ്ല്‍ എഡ്മണ്ട് പരിക്കിനെത്തുടര്‍ന്നു പിന്മാറിയതിനാല്‍ മൂന്നാം റൌണ്ടിലെത്തി.


വനിതകളുടെ രണ്ടാം റൌണ്ട് മത്സരത്തില്‍ ലോക അഞ്ചാം റാങ്ക് കരോളിന്‍ വോസ്നിയാക്കിയെ ജര്‍മനിയുടെ ജൂലിയ ജോര്‍ജസ് 6-4, 7-6(7-4)ന് അട്ടിമറിച്ചു. സെറീന വില്യംസ് ജര്‍മനിയുടെ അന-ലനെ ഫ്രൈഡ്സാമിനെ 7-5, 6-3, 6-3ന് തോല്‍പ്പിച്ചു. സ്വെറ്റ്ലാന കുസ്നെറ്റസോവയെ ഇറ്റലിയുടെ ഫ്രാന്‍സിസ്ക ഷിയാവോണെ 6-7(11-13), 7-5, 10-8ന് അട്ടിമറിച്ചു. ചെക് റിപ്പബ്ളിക്കിന്റെ കരോളിന പ്ളിസ്കോവയെ റുമേനിയയുടെ ആന്‍ഡ്രിയ മിട്ടു 2-6, 7-6, 6-4ന്് കീഴടക്കി. ഇറ്റലിയുടെ സാറാ എറാനി ജര്‍മനിയുടെ കരീന വിട്ട്ഹെഫ്റ്റിനെ 6-3, 4-6, 6-2ന് തോല്‍പ്പിച്ചു. ജര്‍മനിയുടെ ആന്ദ്രെയ പെറ്റ്കോവിച്ച് സ്പെയിന്റെ ലൂര്‍ദ് ദോമിന്‍ഗസിനെ 4-6, 6-4, 6-4ന് പരാജയപ്പെടുത്തി. ലോക നാലാം റാങ്ക് ചെക് റിപ്പബ്ളിക്കിന്റെ പെട്ര ക്വിറ്റോവ സ്പെയിന്റെ സില്‍വിയ സോളറെ 7-6 (4-7), 6-4, 6-2ന് മറികടന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.