യൂറോപ്പ് ലീഗ് കിരീടം സെവിയ നേടി
യൂറോപ്പ് ലീഗ് കിരീടം സെവിയ നേടി
Friday, May 29, 2015 12:19 AM IST
ജോസ് കുമ്പിളുവേലില്‍

വാഴ്സോ: ഏറ്റവും വലിയ യൂറോപ്യന്‍ ക്ളബ് ട്രോഫികളില്‍ രണ്ടാമത്തേതിന്, യൂറോപ്പ് ലീഗ് കിരീടത്തിന്, സെവിയ അര്‍ഹത നേടി. ഒമ്പതു വര്‍ഷത്തിനിടെ നാലാം തവണയാണ് സ്പാനിഷ് ക്ളബ് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കുന്നത്. നെയ്പര്‍ നെപ്രോപെട്രോവ്സ്കിനെതിരേ 3-2 വിജയമാണ് സെവിയ കുറിച്ചത്. കൊളംബിയന്‍ താരം കാര്‍ലോസ് ബാക്ക കളിയുടെ വിധി നിര്‍ണയിച്ച രണ്ടു ഗോളുകള്‍ക്ക് ഉടമയായി.

പോളിഷ് താരം ഗ്രെസ്ഗോര്‍സ് ക്രൈചോവിയാക്കിലൂടെ ഇരുപത്തെട്ടാം മിനിറ്റിലാണ് സെവിയ ആദ്യ ഗോള്‍ നേടിയത്. 31, 73 മിനിറ്റുകളിലായിരുന്നു ബാക്കയുടെ ഗോളുകള്‍. ഈ നേട്ടത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിനും സെവിയ യോഗ്യത ഉറപ്പാക്കി. നെയ്പറിനായി നിക്കോള കാലിനിച്ചാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്, ഏഴാം മിനിറ്റില്‍. എന്നാല്‍, 28, 31 മിനിറ്റുകളിലെ ഗോളുകളിലൂടെ സെവിയ ഒപ്പം പിടിച്ചു. നാല്‍പ്പത്തിനാലാം മിനിറ്റില്‍ റുസ്ളാന്‍ റോട്ടനിലൂടെ എതിരാളികള്‍ സമനില കണ്ടത്തിയെങ്കിലും ബാക്കയുടെ രണ്ടാം ഗോള്‍ മത്സരഫലം നിര്‍ണയിക്കുകയായിരുന്നു. വാഴ്സോയില്‍ നടന്ന മല്‍സരത്തില്‍ വിജയികള്‍ക്ക് യുവേഫാ പ്രസിഡന്റ് മിഷല്‍ പ്ളാറ്റിനി കപ്പ് നല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.