ആഞ്ചലോട്ടിയെ പുറത്താക്കി; ബനിറ്റസ് റയലിന്റെ പുതിയ പരിശീലകനായേക്കും
ആഞ്ചലോട്ടിയെ പുറത്താക്കി; ബനിറ്റസ് റയലിന്റെ പുതിയ പരിശീലകനായേക്കും
Wednesday, May 27, 2015 11:32 PM IST
മാഡ്രിഡ്: ഇനിയും റയലില്‍ തുടരാനാണ് എന്റെ ആഗ്രഹം- ഇതു പറഞ്ഞ് രണ്ടു ദിവസം കഴിയുംമുമ്പ് കാര്‍ലോ ആഞ്ചലോട്ടി പുറത്ത്. റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയെ റയല്‍ മാഡ്രിഡ് പുറത്താക്കി. ക്ളബ് പ്രസിഡന്റ് ഫ്ളോറന്റീന പെരസാണ് ഈ വിവരം അറിയിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ സെമിഫൈനലില്‍ നിന്നു പുറത്തായതിനു തൊട്ടുപിന്നാലെയാണ് റയല്‍ പരിശീലകനെ പിരിച്ചുവിട്ടത്.

ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നതില്‍ അതിയായ ദുഃഖമുണ്ട്. എന്നാല്‍ റയല്‍ എപ്പോഴും വിജയം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ക്ളബ് പ്രസിഡന്റ് പെരസ് പറഞ്ഞു. കളിക്കാര്‍ക്കും റയല്‍ ആരാധകര്‍ക്കും തനിക്കും ആഞ്ചലോട്ടിയെ പുറത്താക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍, വിജയം കുറയുമ്പോള്‍ ഇത്തരത്തിലുള്ള രസകരമല്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ക്ളബ്ബിന്റ മുന്നോട്ടുള്ള ലക്ഷ്യം ഏറെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.


റയലിന്റെ പുതിയ പരിശീലകനെ അടുത്തയാഴ്ച പ്രഖ്യാപിക്കും. ഇറ്റാലിയന്‍ ക്ളബ് നാപ്പോളിയുടെ പരിശീലകന്‍ റാഫേല്‍ ബെനിറ്റസ് പുതിയ പരിശീലകനായേക്കുമെന്നും സൂചനയുണ്ട്. 99 ശതമാനവും ബെനിറ്റസ് തന്നെ കോച്ചാകുമെന്നാണ് റയല്‍ മാനേജ്മെന്റിലെ ഒരാള്‍ വെളിപ്പെടുത്തിയത്. 55കാരനായ ബെനിറ്റസിന് സ്പാനിഷ് നന്നായി കൈകാര്യം ചെയ്യാനറിയാം.

പരിശീലകനായി സ്ഥാനമേറ്റ ആദ വര്‍ഷം ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍ റേ, യുവേഫ കപ്പ്, ഫിഫ ക്ളബ് ലോകകപ്പ് കിരീടങ്ങള്‍ റയലിനു നേടിക്കൊടുക്കാന്‍ ആഞ്ചലോട്ടിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം സീസണില്‍ റയല്‍ ഏറെ താഴോട്ടുപോയി. ഈ സീസണില്‍ ഒരു പ്രധാന കിരീടം നേടാനും റയലിനായില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ യുവന്റസിനോടു തോറ്റു പുറത്തായ റയലിനി സ്പാനിഷ് ലീഗില്‍ പരമ്പരാഗത വൈരികളായ ബാഴ്സലോണയ്ക്കു പിന്നില്‍ രണ്ടാമതാകാനേ കഴിഞ്ഞുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.