ഫ്രഞ്ച് ഓപ്പണ്‍: ബെര്‍ഡിച്ച് രണ്ടാം റൌണ്ടില്‍; ഷറപ്പോവയും മുന്നോട്ട്
Tuesday, May 26, 2015 10:58 PM IST
പാരീസ്: അഞ്ചാം സീഡ് ചെക് റിപ്പബ്ളിക്കിന്റെ തോമസ് ബെര്‍ഡിച്ച് ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൌണ്ടില്‍. ജപ്പാന്റെ കൌമാരതാരം യോഷിഹിതോ നിഷിയോക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ബെര്‍ഡിച്ച് ജയമാഘോഷിച്ചത്. സ്കോര്‍: 6-0, 7-5, 6-3. ജര്‍മനിയുടെ ഫിലിപ് കോഹല്‍ഷ്രീബര്‍ ജപ്പാന്റെ ഗോ സോയേഡയെ പരാജയപ്പെടുത്തി രണ്ടാം റൌണ്ടിലെത്തി. സ്കോര്‍: 6-1, 6-0, 6-2. ബ്രസീലിന്റെ തോമസ് ബല്ലൂച്ചി ഓസ്ട്രേലിയയുടെ മാരിന്‍കോ മാറ്റോസെവിക്കിനെ 6-1, 6-2, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തി. റഷ്യയുടെ തെയ്മുറാസ് ഗാബാഷ്വില്‍ സ്പെയിനിന്റെ ഫെലിസിയാനോ ലോപ്പസിനെ അട്ടിമറിച്ചു. സ്കോര്‍: 6-3, 7-6, 6-3. ഇറ്റലിയുടെ ഫാബിയോ ഫോഞ്ഞിനി, റാഡെക് സ്റ്റെപ്പാനെക്, സെര്‍ജി സ്റാഖോവ്സ്കി, മാര്‍ട്ടിന്‍ ക്ളിസാന്‍ ഗില്‍സ് സിമോണ്‍, ഫെര്‍ണാണ്േടാ വെര്‍ഡാസ്കോ എന്നിവരും രണ്ടാം റൌണ്ടിലെത്തി.


വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം മരിയ ഷറപ്പോവ ആദ്യ റൌണ്ട് ജയം കണ്ടു. എസ്റ്റോണിയയുടെ കായിയ കനേപ്പിയെ 6-2,6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. അതേസമയം, പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്‍സ്ക ആദ്യ റൌണ്ടില്‍ പുറത്തായി. ജര്‍മനിയുടെ അന്നിക ബെക്കാണ് റഡ്വാന്‍സ്കയെ അട്ടിമറിച്ചത്. സ്കോര്‍: 6-2, 3-6, 6-1. ആഞ്ജലിക് ബെര്‍ബര്‍, ഡാരിയ ഗാവ്റിലോവ, സാബിന്‍ ലിസിക്കി, സാമന്ത സ്റ്റോസര്‍ എന്നിവരും രണ്ടാം റൌണ്ടിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.