ഇംഗ്ളണ്ടിന് അവിസ്മരണീയ ജയം
Tuesday, May 26, 2015 10:58 PM IST
ലണ്ടന്‍: രണ്ടാം ഇന്നിംഗ്സിലെ തകര്‍പ്പന്‍ ബാറ്റിംഗും ബൌളിംഗും ഇംഗ്ളണ്ടിന് സമ്മാനിച്ചത് കിവീസിനെതിരേ ഉജ്വല വിജയം. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ടിന് കിവീസിനെതിരേ 124 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. അവസാന വിക്കറ്റില്‍ ബോള്‍ട്ടിന്റെയും ഹെന്റിയുടെയും ചെറുത്തുനില്‍പ്പിനും കിവീസിനു സമനില സമ്മാനിക്കാനായില്ല. സ്കോര്‍: ഇംഗ്ളണ്ട്- 389, 478. ന്യൂസിലന്‍ഡ്-523, 220.


9.3 ഓവറാണ് ഹെന്‍ റിയും ബോള്‍ട്ടും പിടിച്ചുനിന്നത്. 295 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡുമായി അഞ്ചാം ദിനം കളിക്കിറങ്ങിയ ഇംഗ്ളണ്ടിന്റെ ഇന്നിംഗ്സ് 478 റണ്‍സിന് അവസാനിച്ചു. 345 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കിവീസിന്റെ ഇന്നിംഗ്സ് 220 റണ്‍സിന് അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം നേടിയ സ്റോക്സിന്റെയും ബ്രോഡിന്റെയും പ്രകടനമാണ് ഇംഗ്ളണ്ടിനെ കാത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.