പാരമ്പര്യം കൈവിട്ടു; ബാഴ്സ ഇനി പുത്തന്‍ കുപ്പായത്തില്‍
പാരമ്പര്യം കൈവിട്ടു; ബാഴ്സ ഇനി പുത്തന്‍ കുപ്പായത്തില്‍
Tuesday, May 26, 2015 10:57 PM IST
ബാഴ്സലോണ: കാറ്റലോണിയക്കാര്‍ക്ക് എഫ്സി ബാഴ്സലോണയെന്നത് വെറുമൊരു ക്ളബ്ബല്ല. പാരമ്പര്യവും കറ്റാലന്‍ ദേശീയതയുമെല്ലാം ബാഴ്സലോണ കളത്തിലിറങ്ങുമ്പോള്‍ അവര്‍ അനുഭവിക്കുന്നു. ഇതൊക്കെയാണെങ്കിലും കാലത്തിനൊത്തു മാറുകയാണ് ബാഴ്സയുടെ ജേഴ്സിയും. 115 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ബാഴ്സയില്‍ ഇങ്ങനെയൊരു മാറ്റം. കടുംചുവപ്പും നീലയും ഇടകലര്‍ന്ന ജേഴ്സിയാണ് കാലത്തിനൊത്ത് പരിഷ്കരിക്കുന്നത്. മുകളില്‍നിന്നു താഴേക്കുള്ള നീലയും ചുവപ്പും കലര്‍ന്ന വരകള്‍ക്കു പകരം തിരച്ഛീനമായിട്ടുള്ള വരകളാകും ഇനിയുണ്ടാകുക. അടുത്ത സീസണ്‍ മുതല്‍ ഈ പുതിയ ജേഴ്സിയിലാണ് ടീം ഹോം ഗ്രൌണ്ടായ ന്യൂകാമ്പില്‍ ഇറങ്ങുക. മഞ്ഞനിറമുള്ളതാണ് എവേ മത്സരത്തിലെ ജേഴ്സി. ഖത്തര്‍ എയര്‍വെയ്സ് ടീമിന്റെ സ്പോണ്‍സറായി തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.