ടീമുകളുടെ മറുപടി തൃപ്തികരം: ബിസിസിഐ
Sunday, May 24, 2015 12:21 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണ്‍ മത്സരങ്ങള്‍ക്കിടെ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി എന്ന രവി സവാനിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ രംഗത്ത്. അച്ചടക്കലംഘനങ്ങള്‍ സംബന്ധിച്ച് വിവിധ ടീമുകളില്‍നിന്ന് വിശദീകരണം തേടിയിരുന്നെന്നും അവര്‍ നല്‍കിയ വിശദീകരണങ്ങളില്‍ ബോര്‍ഡ് സംതൃപ്തരായെന്നുമാണ് ബിസിസിഐയുടെ വിശദീകരണം. ഇതേത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തേണ്ട എന്നു തീരുമാനിക്കുകയായിരുന്നെന്നും ബിസിസിഐ പറയുന്നു.


കഴിഞ്ഞ സീസണ്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ വിവിധ ടീം മാനേജ്മെന്റുകള്‍ നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും യുവതികള്‍ അടക്കമുള്ള അജ്ഞാതരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു എന്ന ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗം തലവന്‍ രവി സവാനിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഈ സീസണ്‍ ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് ഒരു രാജസ്ഥാന്‍ റോയല്‍ കളിക്കാരനെ വാതുവയ്പുകാര്‍ സമീപിക്കുകയും താരം ഈ സംഭവം ബിസിസിഐക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.