ഗ്രാന്‍ഡ് ഫിനാലെ
ഗ്രാന്‍ഡ് ഫിനാലെ
Sunday, May 24, 2015 12:19 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് അണിഞ്ഞൊരുങ്ങി. ഇന്നു രാത്രി എട്ടിനു നടക്കുന്ന ഫൈനലില്‍ ഈ സീസണിലെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. സീസണ്‍ മുഴുവന്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു പക്ഷേ, മുംബൈ ഇന്ത്യന്‍സിനോടു പലപ്പോഴും കാലിടറി. മൂന്നു തവണ ഈ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം മുംബൈക്കൊപ്പം നിന്നു. ആദ്യമത്സരത്തില്‍ ചെന്നൈ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലും ആദ്യ ക്വാളിഫയറിലും മുംബൈ വിജയിച്ചു.

അതേസമയം, ഫൈനലിലെ കണക്കുകളില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. രണ്ടു ടീമും ഓരോ മത്സരത്തില്‍ വീതം വിജയിച്ചു. എന്നാല്‍, കിരീടനേട്ടത്തില്‍ ചെന്നൈയാണ് മുന്നില്‍, രണ്ടു തവണ അവര്‍ കിരീടം ചൂടിയപ്പോള്‍ മുംബൈക്ക് ഒരു തവണയാണ് കിരീടം നേടാനായത്.

കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിക്രിക്കറ്റില്‍ അതൊന്നും രക്ഷയ്ക്കെത്തണമെന്നില്ല. അതാതു ദിവസത്തെ ഫോമാണ് ഓരോ കളിയുടെയും വിധി നിര്‍ണയിക്കുന്നത്. സീസണിന്റെ ആദ്യ നാലു കളികളിലും ദയനീയമായി പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് അവിസ്മരണീയ കുതിപ്പിലൂടെയാണ് കലാശപ്പോരിനിറങ്ങുന്നതെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ചെന്നൈയുടെ മുഖമുദ്ര. മുംബൈ അവസാനം കളിച്ച 11 മത്സരങ്ങളില്‍ എട്ടിലും വിജയിച്ചു. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ചെന്നൈയെ പരാജയപ്പെടുത്തിയാണ് രണ്ടു വര്‍ഷം മുമ്പ് മുംബൈ ഇനിനുമുമ്പ് കിരീടം ചൂടിയത്. ഇതുവരെയുള്ള എല്ലാ സീസണിലും നോക്കൌട്ട് ഘട്ടത്തിലേക്കു കടന്ന ടീമാണ് ചെന്നൈ. 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് നേടി ഒന്നാമതായാണ് ചെന്നൈ പ്ളേ ഓഫ് യോഗ്യത നേടിയതെങ്കില്‍ 14 മത്സരങ്ങളില്‍നിന്ന് 16 പോയിന്റുമായാണ് മുംബൈ പ്ളേ ഓഫ് ഉറപ്പിച്ചത്.

സന്തുലിതം ടീമുകള്‍

ബാറ്റിംഗിലും ബാളിംഗിലും ഒരുപോലെ മികവു പുലര്‍ത്തുന്നവരാണ് ചെന്നൈയും മുംബൈയും. എന്നാല്‍, വെടിക്കെട്ട് ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലം നാട്ടിലേക്കു പോയത് അവര്‍ക്കു തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ മികച്ച തുടക്കം അവര്‍ക്കു ലഭിക്കുന്നില്ല. അതേസമയം, ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടുവന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വമാണ് ചെന്നൈയുടെ ഏറ്റവും വലിയ പ്ളസ് പോയിന്റ്. പ്രവചനാതീതമായ പ്രകടനമാണ് മുംബൈയെ വ്യത്യസ്തമാക്കുന്നത്.

ടീം കോമ്പിനേഷന്‍

അവസാനം കളിച്ച അതേ ഇലവനെ നിലനിര്‍ത്താനാണ് മുംബൈ മാനേജ്മെന്റിന്റെ തീരുമാനം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഓപ്പണര്‍മാരുടെ റോളില്‍ ലെന്‍ഡല്‍ സിമണ്‍സും പാര്‍ഥിവ് പട്ടേലും തിളങ്ങിയതിനാല്‍ അവരില്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ടീം. ബൌളിംഗില്‍ മക് ക്ളെനേഗനും ലസിത് മലിംഗയും മികച്ച കോമ്പിനേഷനാണെന്നിരിക്കേ അവരെ ഫൈനലിലും പരീക്ഷിക്കും. മധ്യനിരയില്‍ രോഹിത് ശര്‍മയും പൊളാര്‍ഡും റായുഡുവും സുചിത്തും അവസരത്തിനൊത്ത് ഉയരാന്‍ ശേഷിയുള്ളവരാണ്. ഇന്ത്യന്‍ ടെസ്റ് ടീമില്‍ ഇടം നേടിയ ഹര്‍ഭജന്‍ സിംഗിന്റെ കലാശപ്പോരാട്ടത്തിലെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. ഹര്‍ദിക് പാണ്ഡ്യ, വിനയ്കുമാര്‍ എന്നിവരും അവരവരുടെ റോളുകള്‍ ഭംഗിയാക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശ്വാസം.

ചെന്നൈ സൂപ്പര്‍ കിംഗ്സും ക്വാളിഫയര്‍ രണ്ടില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തും. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, നെഗി എന്നീ മൂന്നു സ്പിന്നര്‍മാരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു നീക്കമായിരിക്കും ധോണി കോല്‍ക്കത്തയിലും പിന്തുടരുന്നത്. ബാറ്റിംഗില്‍ മൈക്ക് ഹസിയും ഡ്വെയ്ന്‍ സ്മിത്തും ഓപ്പണര്‍മാരുടെ റോളിലെത്തും. സുരേഷ് റെയ്ന, ഫാഫ് ഡുപ്ളസി, ധോണി എന്നിവരുടെ സാന്നിധ്യം മധ്യനിരയ്ക്കു കരുത്താകും. ഫാസ്റ് ബൌളിംഗില്‍ ആശിഷ് നെഹ്റയും ഡ്വെയ്ന്‍ ബ്രാവോയും ഉജ്വല ഫോമിലാണ്. അവസാനം കളിച്ച മത്സരത്തില്‍ 28 റണ്‍സ് നല്‍കി മൂന്നു വിക്കറ്റ് നേടിയ ആശിഷ് നെഹ്റയുടെ പ്രകടനമാണ് ചെന്നൈക്കു വിജയമൊരുക്കിയത്. അതുപോലെ 40 വയസ് തികഞ്ഞ ഓസ്ട്രേലിയന്‍ താരം മൈക് ഹസി മികച്ച ഫോമില്‍ കളിക്കുന്നത് ചെന്നൈക്ക് ഗുണകരമാണ്.

പൊളാര്‍ഡ് വീണ്ടും

2013ലെ ഫൈനലില്‍ മുംബൈക്ക് കിരീടം സമ്മാനിച്ചത് വെസ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ കയ്റോണ്‍ പൊളാര്‍ഡിന്റെ മിന്നും പ്രകടനമാണ്. 60 റണ്‍സ് നേടിയ പൊളാര്‍ഡിന്റ വെടിക്കെട്ടില്‍ മുംബൈക്ക് ലഭിച്ചത് ആദ്യ കിരീടമാണ്. അതേ വേദി, അതേ എതിരാളികള്‍ മുംബൈ ഒരിക്കല്‍ക്കൂടി കിരീടം പ്രതീക്ഷിക്കുകയാണ്. എന്നാല്‍, 2013ല്‍ സംഭവിച്ച പിഴവ് തിരുത്തി മധുരപ്രതികാരം ചെയ്യാനാണ് ചെന്നൈയുടെ ശ്രമം.

മുംബൈ വന്ന വഴി


ആദ്യ മത്സരം: ഏപ്രില്‍ എട്ട്

കോല്‍ക്കത്തയോട് ഏഴു വിക്കറ്റിനു തോറ്റു
സ്കോര്‍: മുംബൈ-20 ഓവറില്‍ മൂന്നിന് 168
കോല്‍ക്കത്ത- 18.3 ഓവറില്‍ മൂന്നിന് 170

രണ്ടാം മത്സരം: ഏപ്രില്‍ 12

കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് 18 റണ്‍സിനു തോറ്റു
സ്കോര്‍: പഞ്ചാബ്- 20 ഓവറില്‍ അഞ്ചിന് 177
മുംബൈ-20 ഓവറില്‍ ഏഴിന് 159

മൂന്നാം മത്സരം : ഏപ്രില്‍ 14

രാജസ്ഥാന്‍ റോയല്‍സിനോട് ഏഴു വിക്കറ്റിനു തോറ്റു
സ്കോര്‍: മുംബൈ- 20 ഓവറില്‍ അഞ്ചിന് 164
രാജസ്ഥാന്‍- 19.1 ഓവറില്‍ മൂന്നിന് 165

നാലാം മത്സരം : ഏപ്രില്‍ 17

ചെന്നൈ സൂപ്പര്‍കിംഗ്സിനോട് ആറു വിക്കറ്റിനു തോറ്റു
സ്കോര്‍: മുംബൈ- 20 ഓവറില്‍ ഏഴിന് 183.

ചെന്നൈ- 16.4 ഓവറില്‍ നാലിന് 189

അഞ്ചാം മത്സരം : ഏപ്രില്‍ 19

മുംബൈ ഇന്ത്യന്‍സിന്റെ ആദ്യജയം.
ബാംഗളൂരിനെ 18 റണ്‍സിനു തോല്‍പ്പിച്ചു
സ്കോര്‍: മുംബൈ- 20 ഓവറില്‍ ഏഴിന് 209
ബാംഗളൂര്‍: 20 ഓവറില്‍ ഏഴിന് 191

ആറാം മത്സരം: ഏപ്രില്‍ 23

ഡല്‍ഹിയോട് 37 റണ്‍സിനു തോറ്റു
സ്കോര്‍: ഡല്‍ഹി -20 ഓവറില്‍ നാലിന് 190
മുംബൈ-20 ഓവറില്‍ ഒമ്പതിന് 153.

ഏഴാം മത്സരം: ഏപ്രില്‍ 25

ഹൈദരാബാദിനെ 20 റണ്‍സിനു തോല്‍പ്പിച്ചു
സ്കോര്‍: മുംബൈ-20 ഓവറില്‍ എട്ടിന് 157
ഹൈദരാബാദ്20 ഓവറില്‍ എട്ടിന് 137.

എട്ടാം മത്സരം : മേയ് 1

രാജസ്ഥാനെ എട്ടു റണ്‍സിനു പരാജയപ്പെടുത്തി
സ്കോര്‍: മുംബൈ-20 ഓവറില്‍ അഞ്ചിന് 187
രാജസ്ഥാന്‍-20 ഓവറില്‍ ഏഴിന് 179





ഒമ്പതാം മത്സരം: മേയ് 3

പഞ്ചാബിനെ 23 റണ്‍സിനു പരാജയപ്പെടുത്തി
സ്കോര്‍: മുംബൈ 20 ഓവറില്‍ മൂന്നിന് 172
പഞ്ചാബ്- 20 ഓവറില്‍ ഏഴിന് 149

10-ാം മത്സരം: മേയ് 5

ഡല്‍ഹിയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി
സ്കോര്‍: ഡല്‍ഹി- 20 ഓവറില്‍ ആറിന് 152
ഡല്‍ഹി- 19.3 ഓവറില്‍ അഞ്ചിന് 153.

11-ാം മത്സരം: മേയ് 8

ചെന്നൈയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി
സ്കോര്‍: ചെന്നൈ- 20 ഓവറില്‍ അഞ്ചിന് 158
മുംബൈ- 19.2 ഓവറില്‍ നാലിന് 159.

12-ാം മത്സരം: മേയ് 10

ബാംഗളൂരിനോട് 39 റണ്‍സിനു തോറ്റു
സ്കോര്‍: ബാംഗളൂര്‍- 20 ഓവറില്‍ ഒന്നിന് 235
മുംബൈ-20 ഓവറില്‍ ഏഴിന് 196

13-ാം മത്സരം: മേയ് 14

കോല്‍ക്കത്തയെ അഞ്ചു റണ്‍സിനു തോല്‍പ്പിച്ചു
സ്കോര്‍: മുംബൈ- 20 ഓവറില്‍ നാലിന് 171
കോല്‍ക്കത്ത- 20 ഓവറില്‍ ഏഴിന് 166

14-ാം മത്സരം: മേയ് 17

ഹൈദരാബാദിനെ ഒമ്പതു വിക്കറ്റിനു തോല്‍പ്പിച്ചു
സ്കോര്‍: ഹൈദരാബാദ്- 20 ഓവറില്‍ 113
മുംബൈ- 13.5 ഓവറില്‍ ഒന്നിന് 114


ആദ്യ ക്വാളിഫയര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 25 റണ്‍സിനു തോറ്റു
സ്കോര്‍: മുംബൈ- 20 ഓവറില്‍ ആറിന് 187.
ചെന്നൈ- 19 ഓവറില്‍ 162നു പുറത്ത്
സിമോണ്‍സ്(65), പൊളാര്‍ഡ്(41) എന്നിവരുടെ പ്രകടനം മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി


ചെന്നൈ വന്ന വഴി

ആദ്യമത്സരം : ഏപ്രില്‍ ഒമ്പത്

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ഒരു റണ്‍ ജയം
സ്കോര്‍: ചെന്നൈ- 20 ഓവറില്‍ ഏഴിന് 150
ഡല്‍ഹി- 20 ഓവറില്‍ ഒമ്പതിന് 149

രണ്ടാം മത്സരം: ഏപ്രില്‍ 11

സണ്‍ റൈസേഴ്സിനെ 45 റണ്‍സിനു പരാജയപ്പെടുത്തി
സ്കോര്‍: ചെന്നൈ -20 ഓവറില്‍ നാലിന് 200
ഹൈദരാബാദ്-20 ഓവറില്‍ ആറിന് 164.

മൂന്നാം മത്സരം : ഏപ്രില്‍ 17

മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിനു തോല്പിച്ചു
സ്കോര്‍: മുംബൈ- 20 ഓവറില്‍ ഏഴിന് 183.
ചെന്നൈ- 16.4 ഓവറില്‍ നാലിന് 189


നാലാം മത്സരം: ഏപ്രില്‍ 19

രാജസ്ഥാന്‍ റോയല്‍സിനോട് എട്ടു വിക്കറ്റിനു തോറ്റു
സ്കോര്‍: ചെന്നൈ 20 ഓവറില്‍ നാലിന് 156
രാജസ്ഥാന്‍-18.2 ഓവറില്‍ രണ്ടിന് 157

അഞ്ചാം മത്സരം: ഏപ്രില്‍ 22

ബാംഗളൂരിനെ 27 റണ്‍സിനു പരാജയപ്പെടുത്തി
സ്കോര്‍: ചെന്നൈ- 20 ഓവറില്‍ എട്ടിന് 181
ബാംഗളൂര്‍ 20 ഓവറില്‍ എട്ടിന് 154

ആറാം മത്സരം: ഏപ്രില്‍ 25

പഞ്ചാബിനെ 97 റണ്‍സിനു തോല്‍പ്പിച്ചു
സ്കോര്‍: ചെന്നൈ 20 ഓവറില്‍ മൂന്നിന് 192
പഞ്ചാബ്- 20 ഓവറില്‍ ഒമ്പതിന് 95.

ഏഴാം മത്സരം: ഏപ്രില്‍ 28

കോല്‍ക്കത്തയെ രണ്ടു റണ്‍സിനു പരാജയപ്പെടുത്തി
സ്കോര്‍: ചെന്നൈ-20 ഓവറില്‍ ആറിന് 134
കോല്‍ക്കത്ത-20 ഓവറില്‍ ഒമ്പതിന് 132

എട്ടാം മത്സരം: ഏപ്രില്‍ 30

കോല്‍ക്കത്തയോട് ഏഴു വിക്കറ്റിനു തോറ്റു
സ്കോര്‍: ചെന്നൈ- 20 ഓവറില്‍ ഒമ്പതിന് 165.
കോല്‍ക്കത്ത 19.5 ഓവറില്‍ മൂന്നിന് 169.

ഒമ്പതാം മത്സരം: മേയ് 2

ഹൈദരാബാദിനോട് 22 റണ്‍സിനു തോറ്റു
സ്കോര്‍: ഹൈദരാബാദ്- 20 ഓവറില്‍ ഏഴിന് 192
ചെന്നൈ- 20 ഓവറില്‍ ആറിന് 170

10-ാം മത്സരം: മേയ് 4

ബാംഗളൂരിനെ 24 റണ്‍സിനു പരാജയപ്പെടുത്തി
സ്കോര്‍: ചെന്നൈ- 20 ഓവറില്‍ ഒമ്പതിന് 148
ബാംഗളൂര്‍: 19.4 ഓവറില്‍ 124നു പുറത്ത്

11-ാം മത്സരം: മേയ് 8

മുംബൈയോട് ആറു വിക്കറ്റിനു തോറ്റു
സ്കോര്‍: ചെന്നൈ- 20 ഓവറില്‍ അഞ്ചിന് 158
മുംബൈ- 19.2 ഓവറില്‍ നാലിന് 159.

12-ാം മത്സരം: മേയ് 10

രാജസ്ഥാന്‍ റോയല്‍സിനെ 12 റണ്‍സിനു പരാജയപ്പെടുത്തി
സ്കോര്‍: ചെന്നൈ-20 ഓവറില്‍ അഞ്ചിന് 157
രാജസ്ഥാന്‍ -20 ഓവറില്‍ ഒമ്പതിന് 145

13-ാം മത്സരം: മേയ് 12

ഡല്‍ഹിയോട് ആറു വിക്കറ്റിനു തോറ്റു
സ്കോര്‍: ചെന്നൈ 20 ഓവറില്‍ ആറിന് 119
ഡല്‍ഹി- 16.4 ഓവറില്‍ നാലിന് 120

14-ാം മത്സരം: മേയ് 14

പഞ്ചാബിനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി
സ്കോര്‍: പഞ്ചാബ്- 20 ഓവറില്‍ ഏഴിന് 130
ചെന്നൈ- 16.5 ഓവറില്‍ മൂന്നിന് 134

ആദ്യ ക്വാളിഫയര്‍

മുംബൈ ഇന്ത്യന്‍സിനോട് 25 റണ്‍സിനു തോറ്റു
സ്കോര്‍: മുംബൈ- 20 ഓവറില്‍ ആറിന് 187.
ചെന്നൈ- 19 ഓവറില്‍ 162നു പുറത്ത്

രണ്ടാം ക്വാളിഫയര്‍

ബാംഗളൂരിനെ മൂന്നു വിക്കറ്റിനു പരാജയപ്പെടുത്തി
സ്്കോര്‍: ബാംഗളൂര്‍- 20 ഓവറില്‍ എട്ടിന് 139
ചെന്നൈ- 19.5 ഓവറില്‍ ഏഴിന് 140
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.