മൌറിഞ്ഞോ പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദ ഇയര്‍
മൌറിഞ്ഞോ പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദ ഇയര്‍
Saturday, May 23, 2015 12:23 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്കു നേടിക്കൊടുത്ത പരിശീലകന്‍ ഹോസെ മൌറിഞ്ഞോയെ ലീഗിലെ മികച്ച മാനേജരായി തെരഞ്ഞെടുത്തു. ഇത് മൂന്നാംതവണയാണ് മൌറിഞ്ഞോ പുരസ്കാരത്തിനര്‍ഹനാകുന്നത്. 2005, 2005 വര്‍ഷങ്ങളിലും മൌറീഞ്ഞോയ്ക്കായിരുന്നു ബഹുമതി. മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗൂസനാണ് ഈ അവാര്‍ഡ് ഏറ്റവുമധികം തവണ കരസ്ഥമാക്കിയത്. 11 തവണ. കഴിഞ്ഞയാഴ്ച പ്രീമിയര്‍ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ചെല്‍സി താരം എഡന്‍ ഹസാര്‍ഡായിരുന്നു. അതേസമയം ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക് ക്ളബിനോടു വിടപറയില്ലെന്നാണ് പ്രതീക്ഷയെന്നു മൌറീഞ്ഞോ. ചെക് ചെല്‍സിയില്‍ തന്നെ തുടരുന്നതാണ് തനിക്ക് താല്പര്യമെന്നു വ്യക്തമാക്കിയ മൌറീഞ്ഞോ, സണ്ടര്‍ലാന്‍ഡുമായുള്ള കളിയില്‍ അവസരം നല്കുമെന്നും അറിയിച്ചു.


32കരനായ ചെക്റിപ്പബ്ളിക് താരം ഈ സീസണില്‍ 16 കളികളില്‍ മാത്രമാണ് കളത്തിലിറങ്ങിയത്. ചെല്‍സിയുമായി ഒരുവര്‍ഷത്തെ കരാര്‍ കൂടിയുണ്െടങ്കിലും മറ്റു ക്ളബ്ബുകളുമായി ചര്‍ച്ച നടത്താന്‍ താരത്തിന് അനുമതി നല്കിയിരുന്നു.

അതേസമയം, ചിരവൈരികളായ ആഴ്സണല്‍ ചെക്കിനെ നോട്ടമിടുന്നുണ്െടന്നു റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ ആഴ്സണല്‍ ഗോളി ഡേവിഡ് ഡിഗേ റയല്‍ മാഡ്രിഡിലേക്കു ചുവടുമാറുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.