അനെല്‍ക്ക മുംബൈയുടെ മാര്‍ക്വീ താരം
Saturday, May 23, 2015 12:25 AM IST
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ രണ്ടില്‍ മുംബൈ സിറ്റി എഫ്സി മാര്‍ക്വീ താരമായി നിക്കോളസ് അനല്‍ക്കയുമായി കരാറൊപ്പിട്ടു. ആദ്യസീസണില്‍ മുംബൈ സിറ്റിക്കായി അനെല്‍ക്ക കളിച്ചിരുന്നെങ്കിലും ഫ്രെഡിക് ലുങ്ബര്‍ഗായിരുന്നു മാര്‍ക്വീ താരം. കഴിഞ്ഞ തവണ ഏഴാം സ്ഥാനത്തായിരുന്നു ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ ഉടമസ്ഥതയിലുള്ള ടീം. ശക്തമായ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. മുന്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് അസിസ്റന്റ് കോച്ച് റെനെ മ്യൂളന്‍സ്റ്റിന്‍, മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ് മാനേജര്‍ സ്റീവ് കോപ്പെല്‍ എന്നിവരെയാണു പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.