ഇംഗ്ളണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്
Friday, May 22, 2015 10:39 PM IST
ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ക്രിക്കറ്റ് ടെസ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ളണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 312 എന്ന നിലയിലാണ്. തുടക്കത്തില്‍ തകര്‍ന്ന ഇംഗ്ളണ്ടിനെ നിര്‍ഭാഗ്യം കൊണ്ടു സെഞ്ചുറി നഷ്ടപ്പെട്ട ജോ റൂട്ടിന്റെയും(98) ബെന്‍ സ്റ്റോക്കിന്റെയും(92) മികച്ച ബാറ്റിംഗാണു കരകയറ്റിയത്. ഒരു ഘട്ടത്തില്‍ നാലിന് 30 എന്നായിരുന്നു ഇംഗ്ളീഷ് സ്കോര്‍. ന്യൂസിലന്‍ഡിനുവേണ്ടി മാറ്റ് ഹെന്‍ റി മൂന്നു വിക്കറ്റ് നേടി. ടോസ് നേടിയ കിവീസ് ഫീല്‍ഡ് ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.