ഇന്ത്യന്‍ ഗോള്‍ഫ് യൂണിയന്‍ ജൂണിയര്‍: കാര്‍ത്തികും രാഹുലും മുന്നില്‍
Friday, May 22, 2015 10:39 PM IST
നെടുമ്പാശേരി: സിയാല്‍ ഗോള്‍ഫ് ആന്‍ഡ് കണ്‍ട്രി ക്ളബില്‍ നടക്കുന്ന ഇന്ത്യന്‍ ഗോള്‍ഫ് യൂണിയന്‍ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു റൌണ്ട് പിന്നിടുമ്പോള്‍ എ വിഭാഗത്തില്‍ കാര്‍ത്തിക് ശര്‍മയും ബി വിഭാഗത്തില്‍ രാഹുല്‍ അജയും ലീഡ് നേടി.

ഇന്ത്യന്‍ ഗോള്‍ഫ് യൂണിയന്റെ മെറിറ്റ് ലിസ്റിലുള്ള നാല്‍പ്പതോളം താരങ്ങളാണ് സിയാല്‍ ഗോള്‍ഫ് ക്ളബില്‍ മാറ്റുരയ്ക്കുന്നത്.


ഗോള്‍ഫ് യൂണിയന്‍ ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 12 ടൂര്‍ണമെന്റുകളില്‍ ഒന്നാണിത്. ഓരോന്നിനും പ്രത്യേക ചാമ്പ്യന്‍മാരും ഏറ്റവുമൊടുവില്‍ ദേശീയ ചാമ്പ്യനുമുണ്ടാകും. 13-15 പ്രായക്കാരുടേതാണ് കാറ്റഗറി ബി കാറ്റഗറി എ 15-18 പ്രായക്കാരുടേതാണ്. നാലാമത്തേതും അവസാനത്തേതുമായ റൌണ്ട് ഇന്നു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.