ഇന്ത്യയുടെ ബംഗ്ളാദേശ് പര്യടനം ജൂണില്‍
Wednesday, May 6, 2015 12:20 AM IST
ന്യൂഡല്‍ഹി: ജൂണ്‍ പത്തിനാരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ളാദേശ് പര്യടനത്തിന്റെ മത്സരക്രമമായി. ഒരു ടെസ്റും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ജൂണ്‍ 10നു ഫത്തുള്ളയിലാണ് ഏകടെസ്റ്. 18, 21, 24 തീയതികളില്‍ ധാക്കയിലാണ് ഏകദിന പരമ്പര. മഴ ഭീഷണിയുള്ളതിനാല്‍ ഏകദിനങ്ങള്‍ക്കെല്ലാം റിസര്‍വ് ദിനങ്ങളുണ്ട്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കു പര്യടനത്തിനു മുന്നോടിയായി വിശ്രമത്തിനായി ലഭിക്കുക രണ്ടാഴ്ച മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.