ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ച് ആഴ്സണല്‍
Wednesday, May 6, 2015 12:20 AM IST
ലണ്ടന്‍: ചിലിയന്‍ സ്ട്രൈക്കര്‍ അലക്സിസ് സാഞ്ചസിന്റെ എണ്ണംപറഞ്ഞ ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ ആഴ്സണല്‍ ഹള്‍ സിറ്റിയെ കീഴ്പ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ജയം. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം ഉറപ്പിക്കാനും ആഴ്സിന്‍ വെംഗറിന്റെ ടീമിനായി. പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാമതാണ് ആഴ്സണല്‍. മാഞ്ചസ്റര്‍ സിറ്റിക്കും ആഴ്സണലിനും 70 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍വ്യത്യാസത്തില്‍ സിറ്റിയാണ് രണ്ടാമത്. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണലാണ് ചെല്‍സിക്കു പിന്നില്‍ രണ്ടാമനാകാന്‍ കൂടുതല്‍ സാധ്യതയുള്ളത്.


തരംതാഴ്ത്തല്‍ ഭീഷണിയുള്ള ഹാള്‍സിറ്റിയുടെ വല ആദ്യപകുതിയില്‍ തന്നെ നിറയ്ക്കാന്‍ ആഴ്സണലിനായി. ആരോണ്‍ റാംസെയാണ് സാഞ്ചസിനെക്കൂടാതെ ഗോള്‍ നേടിയത്. ഹാള്‍സിറ്റിയുടെ ആശ്വാസഗോള്‍ സ്റ്റീഫന്‍ ക്യൂനിന്റെ വകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.