യുവന്റസിനു കിരീടം
Sunday, May 3, 2015 12:31 AM IST
റോം: ഇറ്റാലിയന്‍ സീരീ എയില്‍ യുവന്റസ് ചാമ്പ്യന്മാര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സംപ്ഡോറിയയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തിയതോടെയാണ് യുവന്റസ് കിരീടം ഉറപ്പിച്ചത്. 32-ാം മിനിറ്റില്‍ അല്‍തുറോ വിദാലാണ് യുവന്റസിന്റെ ജയമുറപ്പിച്ച ഗോള്‍ നേടിയത്. 34 മത്സരങ്ങളില്‍നിന്ന് 79 പോയിന്റാണ് യുവന്റസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയ്ക്ക് 62 പോയിന്റ് മാത്രമേയുള്ളൂ. മൂന്നു മത്സരങ്ങള്‍ അവശേഷിക്കേയാണ് യുവന്റസ് കിരീടം ഉറപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.