സഞ്ജുവിനു സച്ചിന്റെ പ്രശംസ
സഞ്ജുവിനു സച്ചിന്റെ പ്രശംസ
Sunday, May 3, 2015 12:31 AM IST
മുംബൈ: സഞ്ജു സാംസന്റെ പ്രകടനത്തിനു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുക്തകണ്ഠ പ്രശംസ. മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ബാറ്റിംഗിനെ വളരെ മികച്ചത് എന്നാണ സച്ചിന്‍ വിലയിരുത്തിയത്. സച്ചിന്‍ മാത്രമല്ല സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ചത്. സുനില്‍ ഗാവസ്കര്‍, വി.വി.എസ്. ലക്ഷ്മണ്‍, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങിയ മുന്‍കാല കളിക്കാരെല്ലാം സഞ്ജുവിന് അഭിനന്ദനവുമായെത്തി. 46 പന്തില്‍നിന്ന് 76 റണ്‍സാണ് സഞ്ജു മുംബൈക്കെതിരേ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി നേടിയത്.


ഗാലറിയിലിരുന്നു കളി കണ്ട സച്ചിന്‍ സഞ്ജുവിന്റെ പല ഷോട്ടുകളെയും കൈയടിയോടെ അഭിനന്ദിച്ചു. ലങ്കന്‍ താരം ജയവര്‍ധനെയുടെ ശൈലിക്കു സമാനമാണ് സഞ്ജുവിന്റെ കളിയെന്നാണ് ഗാവസ്കറുടെ കമന്റ്. ആത്മവിശ്വാസം തുളുമ്പുന്ന പ്രകടനം എന്നാണ് വി.വി.എസ്. ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്.മൂര്‍ച്ചയേറിയ പന്തുകളുമായി എന്നും ബാറ്റ്സ്മാന്‍മാരെ തറപറ്റിക്കാറുള്ള ലസിത് മലിംഗയയെയും ഹര്‍ഭജന്‍ സിംഗിനെയും സഞ്ജുവിന്റെ അടിച്ചോടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.