കിംഗ്സ് ഇലവന് ആറാം തോല്‍വി
Sunday, May 3, 2015 12:29 AM IST
മൊഹാലി: കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനോടേറ്റ ഒമ്പതു വിക്കറ്റ് തോല്‍വിയോടെ പഞ്ചാബ് പ്ളേ ഓഫ് പ്രതീക്ഷകള്‍ ഏകദേശം അവസാനിപ്പിച്ചു. ജയത്തോടെ ഡല്‍ഹി നാലം സ്ഥാനത്തേക്കുയര്‍ന്നു.

20 റണ്‍സിനു നാലു വിക്കറ്റ് വീഴ്ത്തിയ കോള്‍ട്ടര്‍ നൈലിന്റെയും പരിക്കില്‍നിന്നുള്ള തിരിച്ചുവരവ് ആഘോഷമാക്കിയ വെറ്ററന്‍ താരം സഹീര്‍ ഖാന്റെയും ഉജ്വല ബോളിംഗ് മികവില്‍ ആദ്യം ബാറ്റ്ചെയ്ത പഞ്ചാബിന്റെ ഇന്നിംഗ്സ് 118ല്‍ ഒതുങ്ങി. ഡേവിഡ് മില്ലര്‍(42)ക്കും അക്സര്‍ പട്ടേലി(22)നുമൊഴികെ മറ്റാര്‍ക്കും സ്കോര്‍ബോര്‍ഡില്‍ കാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ സാധിച്ചില്ല. ഒമ്പതു വിക്കറ്റും 37 പന്തും ബാക്കിനില്‍പ്പുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ മൂന്നാം അര്‍ധസെഞ്ചുറി കുറിച്ച ശ്രേയസ് അയ്യരും(54) രണ്ടാം അര്‍ധസെഞ്ചുറി തികച്ച മായങ്ക് അഗര്‍വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ കുറിച്ചത് 106 റണ്‍സാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.