വിംബിള്‍ഡണ്‍ സമ്മാനത്തുക വര്‍ധിപ്പിച്ചു
Wednesday, April 29, 2015 12:07 AM IST
ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്ന വിംബിള്‍ഡണ്‍ ‘ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രൈസ് മണി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വര്‍ധിപ്പിച്ച് 26.75 മില്യണ്‍ പൌണ്ടാണ്(ഏകദേശം 258 കോടി രൂപ)വിംബിള്‍ഡണ്‍ വിജയികളെ കാത്തിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 10.8 ശതമാനം വര്‍ധന വരുത്തിയിരുന്നു. പുതിയ സമ്മാനത്തുക കണക്കാക്കിയാല്‍ സിംഗിള്‍സ് വിജയികള്‍ക്ക് 1.88 മില്യണ്‍ പൌണ്ട്(ഏകദേശം 18 കോടി രൂപ) ലഭിക്കും. കഴിഞ്ഞ തവണത്തെ വിജയികളായിരുന്ന നൊവാക് ജോക്കോവിച്ചിനും പെട്ര ക്വിറ്റോവയ്ക്കും ലഭിച്ചത് 1.76 മില്യണ്‍ പൌണ്ടാണ്. ആദ്യ റൌണ്ടില്‍ പരാജയപ്പെടുന്നവര്‍ക്കു പോലും 29000 പൌണ്ട് ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.