യുവന്റസിനു തോല്‍വി
Tuesday, April 28, 2015 11:56 PM IST
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന യുവന്റസിനെതിരെ നഗരവാസികളായ ടൂറിന്‍ എഫ്സിക്ക് ഒന്നിനെതിരേ രണ്ടു ഗോളിന്റെ തകര്‍പ്പന്‍ ജയം. ടൂറിന്‍ ഡെര്‍ബിയില്‍ 20 വര്‍ഷത്തിനുശേഷം ആദ്യമായാണ് ടൂറിന്‍ എഫ്സി യുവന്റസിനെതിരേ ജയം നേടുന്നത്. മത്സരത്തില്‍ പരാജയപ്പെട്ടതോടെ യുവന്റസിനു കിരീടം ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. യുവന്റസിന്റെ ആന്ദ്രെ പിര്‍ലോ (35)യാണ് ആദ്യഗോള്‍ നേടിയത് എന്നാല്‍, മാത്യു ഡാര്‍മിയന്‍ (45). ഫാബിയോ ക്വാഗ്ളിയാറേല (57) എന്നിവരിലൂടെ ടൂറിന്‍ ജയം നേടുകയായിരുന്നു. 32 മത്സരങ്ങളില്‍ യുവന്റസ് 73 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.