കളിമണ്ണില്‍ ഷറപ്പോവയ്ക്കു കാലിടറി
കളിമണ്ണില്‍ ഷറപ്പോവയ്ക്കു കാലിടറി
Saturday, April 25, 2015 11:55 PM IST
സ്റുട്ഗാര്‍ട്ട് (ജര്‍മനി): സീസണിലെ ആദ്യ കളിമണ്‍ കോര്‍ട്ട് മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ മരിയ ഷറപ്പോവയ്ക്കു തോല്‍വി. സ്റുട്ഗാര്‍ട്ട് ടെന്നീസ് ഓപ്പണില്‍ നിലവിലെ ചാമ്പ്യനായ ഷറപ്പോവയ്ക്കു കാലിടറിയത് ജര്‍മനിയുടെ ആഞ്ചലിക്ക കെര്‍ബര്‍ക്കു മുന്നിലാണ്. സ്കോര്‍: 2-6, 7-5, 6-1. റഷ്യയുടെ തന്നെ ഏകത്രീന മകറോവയാണ് ക്വാര്‍ട്ടറില്‍ കെര്‍ബറുടെ എതിരാളി. 2012, 13, 14 വര്‍ഷങ്ങളില്‍ സ്റുട്ഗാര്‍ട്ട് ഓപ്പണില്‍ ജേതാവായിരുന്ന ഷറപ്പോവ ഇവിടെ തുടര്‍ച്ചയായ 13 മത്സരങ്ങളില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. കളിമണ്‍ കോര്‍ട്ടില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നടന്ന 64 മത്സരങ്ങളിലും ജയം ഷറപ്പോവയ്ക്കൊപ്പമായിരുന്നു. തോല്‍വിയോടെ റഷ്യന്‍ താരം റാങ്കിംഗില്‍ രണ്ടില്‍നിന്നു മൂന്നിലേക്കു താഴ്ന്നു. സിമോണ ഹാലപ്പാണ് രണ്ടാം സ്ഥാനത്ത്. ലോക നാലാം നമ്പര്‍ പെട്ര ക്വിറ്റോവയും ടൂര്‍ണമെന്റില്‍നിന്നു പുറത്തായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.