മൂന്നു നടത്തക്കാര്‍ക്ക് ഒളിമ്പിക് യോഗ്യത
Tuesday, April 21, 2015 11:44 PM IST
റിയോ മായര്‍(പോര്‍ച്ചുഗല്‍): മൂന്ന് ഇന്ത്യന്‍ വാക്കിംഗ് താരങ്ങള്‍ അടുത്ത വര്‍ഷം റിയോ ഡി ഷാനെറോയില്‍ നടക്കുന്ന ഒളിമ്പിക്സിനു യോഗ്യത നേടി. കഴിഞ്ഞ ദിവസം നടന്ന ഐഎഎഎഫ് റേസ് വാക്കിംഗ് ചലഞ്ചിലെ മത്സരങ്ങളിലൂടെ കുഷ്ബീര്‍ കൌര്‍, മനീഷ് റാവത്ത്, സ ന്ദീപ് കുമാര്‍ എന്നിവര്‍ക്കാണ് യോഗ്യത. ദേശീയ റിക്കാര്‍ഡ് താരം കുഷ്ബീര്‍ കൌര്‍(1:33:58) 20 കിലോമീറ്റര്‍ നടത്തത്തില്‍ യോഗ്യത നേടി. 1:35:00 ആണ് യോഗ്യതാ മാര്‍ക്ക്. എന്നാല്‍, 13-ാമതായാണ് കുഷ്ബീര്‍ ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ മനീഷ് റാവത്ത്(1:22:50) മികച്ച നേട്ടത്തോടെ ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. 1:24:00 ആണ് ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്. 10-ാമതായാണ് മനീഷ് ഫിനിഷ് ചെയ്തത്.


50 കിലോമീറ്റര്‍ നടത്തത്തിലാണ് സന്ദീപ് കുമാര്‍ യോഗ്യത നേടിയത്. അതേസമയം, ദേവീന്ദര്‍ സിംഗ്, ഗണപതി കൃഷ്ണന്‍ എന്നിവര്‍ക്ക് യോഗ്യത നേടാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.