അത്ലറ്റിക് കിരീടം നേടിയ കേരള ടീമിനു സ്വീകരണം
അത്ലറ്റിക് കിരീടം നേടിയ കേരള ടീമിനു സ്വീകരണം
Tuesday, April 21, 2015 11:44 PM IST
കൊച്ചി: ഗോവയില്‍ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം നേടി മടങ്ങിയെത്തിയ കേരള ടീമിന് സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സിലിന്റെയും എറണാകുളം അത്ലറ്റിക് അസോസിയേഷന്റെയും നേതൃത്വത്തില്‍ എറണാകുളം സൌത്ത് സ്റേഷനില്‍ സ്വീകരണം നല്‍കി.

പൂച്ചെണ്ടുകളും മധുരവും നല്‍കി ടീം അംഗങ്ങളെ വരവേറ്റു. ഒളിമ്പ്യന്‍ മേഴ്സികുട്ടന്‍, പി.ആര്‍. പുരുഷോത്തമന്‍, റോബി ആന്റണി, സാമുവല്‍, ജോര്‍ജ് ഷിന്‍ഡെ, മനോജ് ടി. തോമസ്, ഡോ. ടോണി ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നലെ രാവിലെ മഡ്ഗാവ്-എറണാകുളം സൂപ്പര്‍ഫാസ്റിലാണ് ടീം മടങ്ങിയെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.