യുഎസ്ടി ടെന്നീസ് ടൂര്‍ണമെന്റ് നാളെ മുതല്‍
Monday, April 20, 2015 12:04 AM IST
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൊലൂഷന്‍സ് ആന്‍ഡ് സര്‍വീസസ് കമ്പനിയായ യുഎസ്ടി ഗ്ളോബല്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ളബ്ബുമായി ചേര്‍ന്ന് ടിടിസി-എഐടിഎ (ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍) സൌത്ത് വെസ്റ് ഇന്ത്യ പുരുഷ-വനിത നാഷണല്‍ റാങ്കിംഗ് ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. നാളെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് 24ന് സമാപിക്കും.

പുരുഷ-വനിതാ വിഭാഗങ്ങളിലായി റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന 24 എഐടിഎ താരങ്ങള്‍ ടൂര്‍ണമെന്റിനായി സീഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓപ്പണ്‍ ക്വാളിഫയിംഗ് റൌണ്ടിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന എട്ട് താരങ്ങള്‍ ഉള്‍പ്പെടെ 32 പേരാണ് മൂന്നാമത് ദേശീയ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ട്രിവാന്‍ഡ്രം ടെന്നീസ് ക്ളബ്ബില്‍ പരിശീലനം നടത്തുന്ന കഴിഞ്ഞ ദേശീയ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ ജെഫി ജേക്കബ് ഉള്‍പ്പെടെയുള്ളവരാണ് സീഡ് ചെയ്യപ്പെട്ട താരങ്ങളില്‍ ഉള്ളത്.


കേരളത്തിലെ ടെന്നീസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി യുഎസ്ടി ഗ്ളോബലും ടിടിസിയും കൈ കോര്‍ക്കുകയാണെന്ന്” ട്രിവാന്‍ഡ്രം ടെന്നീസ് ക്ളബ് സെക്രട്ടറി നീലകണ്ഠന്‍ നായര്‍ പറഞ്ഞു.“പ്രാദേശിക തലത്തില്‍ ടെന്നീസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രിവാന്‍ഡ്രം ടെന്നീസ് ക്ളബ്ബുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്െടന്ന്” യുഎസ്ടി ഗ്ളോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഇന്ത്യ ഹെഡുമായ അലക്സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.