ആനന്ദ് കാള്‍സനെ സമനിലയില്‍ കുടുക്കി
Sunday, April 19, 2015 11:45 PM IST
ഷാംകിര്‍(അസര്‍ബൈജാന്‍): വീണ്ടും ആനന്ദ്-കാള്‍സന്‍ പോരാട്ടം. രണ്ടാമത് വോഗര്‍ ഗഷിമോവ് മെമ്മോറിയല്‍ ചെസ് ടൂര്‍ണമെന്റില്‍ ഒന്നാം റൌണ്ട് മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ലോക ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ചു. പത്ത് പേര്‍ മത്സരിക്കുന്ന റൌണ്ട് റോബിന്‍ ടൂര്‍ണമെന്റാണിത്. മറ്റ് മത്സരങ്ങളില്‍ റഷ്യയുടെ വ്ളാഡിമിര്‍ ക്രാംനിക് ഇംഗ്ളണ്ടിന്റെ മൈക്കിള്‍ ആഡംസിനെയും അമേരിക്കയുടെ വെസ്ളി സോ നെതര്‍ലന്‍ഡ്സിന്റെ അനിഷ് ഗിരിയെയും തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.